ബംഗളൂരു: കര്‍ണ്ണാടകയില്‍ 900 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു. ചിക്കബെല്ലാപ്പുര ജില്ലയിലെ ചിന്താമണി എന്ന സ്ഥലത്ത് രണ്ടു ട്രക്കുകളിലായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. വാഹനത്തിലെ ബാറ്ററിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.
പൊട്ടിത്തെറിയേത്തുടര്‍ന്ന് വന്‍ അഗ്‌നിബാധയുണ്ടായെങ്കിലും ആളപായമൊന്നും ഇതേവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്ന രണ്ടു ട്രക്കുകളും സമീപത്തുണ്ടായിരുന്ന ഒരു ബൊലേറോ കാറും കത്തി നശിച്ചു. അഗ്‌നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി.
















