കൊല്ലം: ജില്ലയിലെ നഗരസഭകള്‍ ജനുവരി 15നകം വെളിയിട വിസര്‍ജ്ജന മുക്തമായി പ്രഖ്യാപിക്കുതിനുളള നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ടി.മിത്ര നിര്‍ദ്ദേശിച്ചു. നഗരസഭകളുടെ ഒഡിഎഫ് പദ്ധതി അവലോകനം ചെയ്യുകയായിരുന്നു കളക്ടര്‍.
കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ ഒഡിഎഫ് പദ്ധതിയില്‍ പൂര്‍ത്തീകരിക്കേണ്ട ശുചിമുറികളുടെ എണ്ണം 3343 ആണ്. കൊല്ലം കോര്‍പ്പറേഷന്‍ 1203, കരുനാഗപ്പളളി 565, പരവൂര്‍ 475, പുനലൂര്‍ 850, കൊട്ടോരക്കര 250 എിങ്ങനെ. ഇതില്‍ കരുനാഗപ്പളളി 448 ശുചിമുറികള്‍ (79 ശതമാനം) പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനത്തില്‍ മുന്നില്‍ നില്‍ക്കുന്നു.
പുനലൂര്‍ മുനിസിപ്പാലിറ്റിയില്‍ 77 ശതമാനം ശുചിമുറികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൊല്ലം കോര്‍പ്പറേഷനില്‍ 654 (54.36) പരവൂര്‍ മുനിസിപ്പാലിറ്റി 287 (60 ശതമാനം) ശുചിമുറികള്‍ പൂര്‍ത്തീകരിച്ചു. കൊട്ടാരക്കര നഗരസഭ 250ല്‍ 32 (12.80 ശതമാനം) ശുചിമുറികളാണ് പൂര്‍ത്തീകരിച്ചത്. ഡിസംബര്‍ 31നകം പദ്ധതി സംബന്ധിച്ച് നഗരസഭകളില്‍ പ്രത്യേക അവലോകനയോഗം ചേരണമെന്നും കളക്ടര്‍ പറഞ്ഞു.
















