ന്യൂദല്‍ഹി: വ്യോമസേനയ്ക്ക് 2500 കോടി രൂപ മുടക്കി ഒരു സി17 ഗ്ലോബ്മാസ്റ്റര് യുദ്ധവിമാനം കൂടി വാങ്ങാന്‍ പ്രതിരോധ ഏറ്റെടുക്കല്‍ സമിതി തീരുമാനിച്ചു. നിലവില്‍ ഇത്തരത്തിലുള്ള പത്തു വിമാനങ്ങള്‍ ഭാരതത്തിന്റെ പക്കലുണ്ട്. കേന്ദ്രപ്രതിരോധമന്ത്രി മനോഹര്പരീഖറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ആധുനീകരിച്ച ന്യൂക്ലിയര്‍, കെമിക്കല്‍, ബയോളജിക്കല്‍ സംവിധാനങ്ങള്‍ 1500 ഇന്‍ഫന്ററി വാഹനങ്ങളില്‍ ഘടിപ്പിക്കുന്നതിന് 1265 കോടി രൂപയും 535 റഡാറുകള്‍ വാങ്ങുന്നതിന് 419 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ബംഗളൂരുവിലെ ഭാരത് ഇലക്ട്രോണിക് ലിമിറ്റഡിനാണ് നിര്‍മ്മാണ ചുമതല.
തീരസംരക്ഷണ സേനയ്ക്ക് ആറ് വിവിധോദ്യേശ എയര്‍ക്രാഫ്റ്റുകള്‍ വാങ്ങുന്നതിനായി 5500 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഡിആര്‍ഡിഒ തദ്ദേശീയമായി നിര്‍മ്മിക്കുന്നതാണ് വിമാനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: