ന്യൂദല്‍ഹി: കേന്ദ്രറെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. ഉത്തര്‍പ്രദേശിലെ ബാരബങ്കിയില്‍ നിന്ന് ഗോരഖ്പൂരിലേക്ക് സഞ്ചരിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രിയുണ്ടായ കാറപകടത്തിലാണ് കേന്ദ്രമന്ത്രിക്ക് പരിക്കേറ്റത്. ഇടതുകൈ ഒടിഞ്ഞിട്ടുണ്ട്.
ഗോരഖ്പൂരിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം ലളിത്നാരായണ് മിശ്ര റെയില്‍വേ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്കായി ദല്‍ഹി എയിംസിലേക്ക് കൊണ്ടുവന്നു.
ഖുശിനഗറില്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിനായുള്ള യാത്രയ്ക്കിടെയാണ് സംഭവം. റോഡിന് കുറുകേ ചാടിയ ബൈക്ക് യാത്രക്കാരനെ രക്ഷിക്കുന്നതിനായി പൈലറ്റ് വാഹനം അടിയന്തിരമായി ബ്രേക്ക് ചവിട്ടുകയും മന്ത്രിയുടെ കാര്‍ പൈലറ്റ് വാഹനത്തില്‍ ഇടിക്കുകയുമായിരുന്നു. തോളിന്റെയും കൈമുട്ടിന്റെയും ഇടയിലാണ് അസ്തി ഒടിഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: