ലക്‌നോ: യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസുംരാഷ്‌ട്രീയ ലോക്ദളും തമ്മില്‍ സഖ്യമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ബീഹാറിലേതു പോലുള്ള മഹാസഖ്യം ഉണ്ടാക്കിയെന്ന വാര്‍ത്ത കോണ്‍ഗ്രസ് തള്ളി.
വാര്‍ത്ത അടിസ്ഥാന രഹിതമാണ്. കോണ്‍ഗ്രസ് വക്താവ് ഗുലാം നബി ആസാദ് പറഞ്ഞു.
യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് മുന്‍കൈയെടുത്ത് സഖ്യമുണ്ടാക്കിയെന്നാണ് വാര്‍ത്തകള്‍. കോണ്‍ഗ്രസും എസ്പിയുമായുള്ള സഖ്യം 403ല്‍ 300 സീറ്റുകളും നേടുമെന്നും അഖിലേഷ് പറഞ്ഞിരുന്നു.
















