അലഹബാദ്:മതസ്ഥാപനങ്ങളുടെ ഭൂമി പൊതുആവശ്യങ്ങള്‍ക്ക് ഏറ്റെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു.ആറു വരി റോഡിനായി തങ്ങളുടെ പള്ളി പൊളിച്ചുമാറ്റി സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ ആലോചിക്കാന്‍ ഹൈക്കോടതി ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയോട് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
ഇത്തരം സ്ഥലം പൊതുആവശ്യങ്ങള്‍ക്ക് വേണമെങ്കില്‍ ഏറ്റെടുക്കാം. അതിന് 56ലെദേശീയ പാത നിയമം ഉപയോഗിച്ചാല്‍ മാത്രം മതി. തങ്ങളുടെ നാലിടങ്ങളിലെ ഭൂമി ദേശീയ പാതക്ക് ഏറ്റെടുത്തത് ചോദ്യം ചെയ്ത് സിഎന്‍ഐ നല്‍കിയ ഹര്‍ജി കോടതി തള്ളി.
















