ന്യൂദല്‍ഹി; ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് അസാധുവാക്കാന്‍ ശുപാര്‍ശ ചെയ്തത് തങ്ങള്‍ തന്നെയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബര്‍ എട്ടിന് ഇത് പ്രഖ്യാപിക്കുന്നതിനു മുന്‍പ് തങ്ങളോട് കൂടിയാലോചിച്ചിരുന്നുവെന്നും ആര്‍ബിഐ വ്യക്തമാക്കി.വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്ക് ഉത്തരമായിട്ടാണ് ആര്‍ബിഐ ഇക്കാര്യം അറിയിച്ചത്.
നോട്ട് അസാധുവക്കലുമായി ബന്ധപ്പെട്ട സുപ്രധാന യോഗത്തില്‍ ആര്‍ബിഐ ബോര്‍ഡിലെ പത്തംഗങ്ങളില്‍ എട്ടുപേരും പങ്കെടുത്തിരുന്നു. മോദി പ്രഖ്യാപനം നടത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പാണ് തങ്ങള്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തത്. പ്രഖ്യാപനം നടത്തും മുന്‍പ് മോദി തങ്ങളോട് ചര്‍ച്ച ചെയ്യുകയും ചെയ്തു. ആര്‍ബിഐ വ്യക്തമാക്കി.
നവംബര്‍ എട്ടിന് രാത്രി എട്ടുമണിക്കാണ് മോദി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്. ചര്‍ച്ചകളുടെ വിവരങ്ങള്‍ സര്‍ക്കാരും ആര്‍ബിഐയും രഹസ്യമാക്കി വച്ചിരിക്കുകയാണ്.
















