ബത്തേരി : ന്യൂനപക്ഷമോര്‍ച്ച വയനാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ക്രിസ്തുമസ് ആഘോഷവും സന്ദേശയാത്രയും നടത്തി. അസംപ്ഷന്‍ സ്കൂള്‍ പരിസരത്തുനിന്നാരംഭിച്ച സന്ദേശയാത്ര ചുങ്കത്ത് കേക്ക് മുറിച്ച് വിതരണത്തോടെ സമാപിച്ചു.
പരിപാടിയില്‍ അഡ്വ. മാത്തുക്കുട്ടി, സാബു നീര്ച്ചാല്, മുഹമ്മദ് കുരിക്കള്‍, ജോസ് കീരിമാളയില്, സൈതലവി എന്നിവരും ബിജെപി നേതാക്കളായ പി.ജി.ആനന്ദ്കുമാര്‍, അഡ്വ. പി.സി.ഗോപിനാഥ്, എ.സുരേന്ദ്രന്, വി.മോഹനന്, കൂട്ടാറ ദാമോദരന്‍, പി.എ.അരവിന്ദന്, കെ.സി.കൃഷ്ണന്‍കുട്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ശ്രീധരന് ബത്തേരി, എം.ടി.അനില്‍, ടി.എ.രാജഗോപാല്‍, പത്മനാഭന് ബത്തേരി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: