കല്‍പ്പറ്റ : മടിയൂര്‍-ചുഴലി റോഡ് പണി ഉടന്‍ ആരംഭിക്കണമെന്ന് ബിജെപി മടിയൂര്‍ ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി ഡിപ്പോ, എന്‍എസ്എസ് ഹയര്‍സെക്കണ്ടറി സ്കൂള്‍, ട്രൈബല്‍ കോളനികള്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറ്കണക്കിന് ആളുകള്‍ക്ക് ആശ്രയമായ റോഡ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്.
കല്‍പ്പറ്റയില്‍നിന്നും ചുഴലിയിലേക്കുള്ള ഏക ആശ്രയമാണ് ഈ പാത. മടിയൂര്‍-ചുഴലി റോഡ് പ്രവൃത്തി എത്രയുംപെട്ടന്ന് ആരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. ബിജെപി കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി പ്രസിഡന്റ് സുധാകരന് യോഗം ഉദ്ഘാടനം ചെയ്തു.
ബൂത്ത് പ്രസിഡന്റ് സുന്ദര സാമി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം എം.ശാന്തകുമാരി, സതീഷ്, രാധാകൃഷ്ണന്, വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: