പൂച്ചാക്കല്‍: മോഹനന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സുമനസുകള്‍ കനിയണം. മൂത്രാശയത്തില്‍ ക്യാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് ദരിദ്രകുടുംബത്തിന്റെ ഏക ആശ്രയമായ പാണാവള്ളി 11-ാം വാര്‍ഡ് പുത്തന്‍വീട്ടില്‍ മോഹനന്(49).
മൂത്രാശയത്തില്‍ രോഗം ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് സ്വകാര്യാശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ക്യാന്‍സര്‍ സ്ഥിരീകരിക്കുമ്പോള്‍ രോഗാവസ്ഥ ഗുരുതരമായി കഴിഞ്ഞിരുന്നു. ഇയാളെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കണമെന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഏകദേശം മൂന്ന് ലക്ഷം രൂപയോളം ഇതിനാവശ്യമാണ്. ഇത്രയും വലിയ തുക കണ്ടെത്താന്‍ കഴിയാതെ പകച്ചു നില്‍ക്കുകയാണ് ഭാര്യയും രണ്ടു മക്കളും ഉള്‍പ്പെട്ട നിര്‍ദ്ധന കുടുംബം. ചികിത്സയ്ക്കാവശ്യമായ തുക കണ്ടെത്തുന്നതിന് ഭാര്യ ലതയുടെ പേരില്‍ ഫെഡറല്‍ ബാങ്കിന്റെ പൂച്ചാക്കല്‍ ശാഖയില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 10510100199658, ഐഎഫ്എസ്സി കോഡ് എഫ്ഡിആര്‍എല്‍ 0001051.
പ്രതികരിക്കാൻ ഇവിടെ എഴുതുക: