കൊല്ലം: ആഡംബരബൈക്കില്‍ കറങ്ങിനടന്ന് കഞ്ചാവ് വിറ്റ അദ്ധ്യാപകനെ എക്‌സൈസ് സംഘം പിടികൂടി.
നീണ്ടകര ദളവാപുരം റോയ്ഭവനത്തില്‍ റോയ്‌തോമസ്(28) ആണ് പിടിയിലായത്. നീണ്ടകര ഹാര്‍ബറില്‍ നിന്നും 55 ഗ്രാം കഞ്ചാവുമായി ഇയാള്‍ എക്‌സൈസ് ഷാഡോ ടീമിന്റെ വലയിലാകുകയായിരുന്നു. രണ്ടര ലക്ഷം രൂപ വിലവരുന്ന ഇയാളുടെ കെടിഎം ഡ്യൂക്ക് ആഡംബരബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്തവരുള്‍പ്പെടെ ഹാര്‍ബര്‍ കേന്ദ്രമാക്കി കഞ്ചാവ് ഉപയോഗം നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇതേത്തുടര്‍ന്ന് സിഐ താജുദ്ദീന്‍കുട്ടിയുടെ നേതൃത്വത്തില്‍ പ്രദേശം നിരീക്ഷണത്തിലായിരുന്നു. ബിരുദാനന്തര ബിരുദധാരിയായ റോയ്‌തോമസ് അദ്ധ്യാപനജോലിയിലാണെങ്കിലും സ്വഭാവദൂഷ്യം കാരണം പല സ്ഥാപനങ്ങളും ഇയാളെ പിരിച്ചുവിട്ടതാണ്. കുമളി ചെക്ക് പോസ്റ്റില്‍ നേരത്തെ ഇയാള്‍ക്കെതിരെ കേസുണ്ട്. ഇയാളില്‍ നിന്ന് പതിവായി കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
സിഐ താജുദ്ദീന്‍കുട്ടി, എം.കൃഷ്ണകുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വിനോദ് ആര്‍.ജി, ശശികുമാര്‍. വി, ഷാഡോ ടീമംഗങ്ങളായ വിഷ്ണുരാജ്, ദിലീപ്കുമാര്‍, മണിലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
















