കൊട്ടാരക്കര: താലൂക്കാശുപത്രിയില്‍ വ്യാപകമായി പൂല്‍ക്കൂടും ഡ്യൂട്ടിസമയത്ത് ആഘോഷവും. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എല്ലാ വാര്‍ഡുകളിലും ആശുപത്രി മുറ്റത്തും പുല്‍ക്കൂട് ഒരുക്കി ഡ്യൂട്ടി സമയത്ത് ക്രിസ്തുമസ് ആഘോഷം നടത്തുന്നതായി പരാതി.
ചില വാര്‍ഡുകളില്‍ സുവിശേഷകര്‍ എത്തി രോഗികളെ മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുന്നതായും ആക്ഷേപമുണ്ട്. ക്രിസ്തുമസിനോടനുബന്ധിച്ച് ദിവസങ്ങള്‍ക്ക് മുമ്പെ എല്ലാവാര്‍ഡിലും പൂല്‍ക്കൂട് ഒരുക്കി നക്ഷത്രങ്ങള്‍ തൂക്കിയതിന് പിന്നില്‍ ചില ജീവനക്കാരും ക്രിസ്ത്യന്‍ സംഘടനകളുമാണ്. ആഘോഷദിവസം ഓപ്പറേഷന്‍ പോലും ഒഴിവാക്കാന്‍ നീക്കം നടന്നതായും ആരോപണമുണ്ട്. ഡ്യൂട്ടിസമയത്ത് ഓണാഘോഷം വിലക്കിയ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇപ്പോഴത്തെ ആഘോഷത്തിന് പിന്നില്‍. പൂക്കളം ഒരുക്കാന്‍ മടി കാണിച്ചവര്‍ ഇപ്പോല്‍ പൂല്‍ക്കൂട് മത്സരങ്ങള്‍ സംഘടിപ്പിക്കുകയാണ്. എല്ലാ വിഭാഗം ജനങ്ങളുടേയും ആഘോഷമായ ഓണത്തെ വര്‍ഗീയവല്‍ക്കരിച്ചവര്‍ തന്നെയാണ് ഇതിന് പിന്നില്‍. സംഭവത്തെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഓണാഘോഷത്തെ വിലക്കിയവര്‍ പൂല്‍ക്കൂട് മത്സരങ്ങള്‍ നടത്തി താലൂക്കാശുപത്രിയെ മതകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണന്ന് വിഎച്ച്പി വിഭാഗ് സെക്രട്ടറി പി.എം.രവികുമാര്‍ ആരോപിച്ചു. സംഭവത്തെ പറ്റി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകണം. എന്തിനും വര്‍ഗീത കാണുന്ന ഇടതുസംഘടനകള്‍ എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ പ്രതികരിക്കാത്തത്. സര്‍ക്കാര്‍ ആതുരാലയങ്ങളെ മതവല്‍ക്കരിക്കാനുള്ള നീക്കം ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
















