കോട്ടയം: സിപിഎമ്മുകാരുടെ ആക്രമണത്തെത്തുടര്‍ന്ന് യുവാവിനെ ഗുരുതരാവസ്ഥയില്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം മാര്‍ക്കറ്റിന് സമീപം ആയുര്‍വ്വേദകടയില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന മാലം സ്വദേശി രജ്ഞിത്ത്(31)നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.
പത്തോളം വരുന്ന സിപിഎം ഗുണ്ടകള്‍ സംഘടിച്ചെത്തി കമ്പിവടികൊണ്ട് രജ്ഞിത്തിന്റെ തലയ്‌ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. കാലിനും അടികൊണ്ട് പരിക്കേറ്റിട്ടുണ്ട്. മണര്‍കാട്ട് സിപിഎം ഓഫീസ് ആക്രമിച്ചത് രഞ്ജിത്താണെന്ന ആരോപണമുന്നയിച്ചാണ് സംഘടിച്ചെത്തിയവര്‍ ആക്രമണമഴിച്ചുവിട്ടത്. മണര്‍കാട് സ്വദേശികളായ നന്ദന്‍, അജയ് മോഹന്‍, അര്‍ജ്ജുന്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്.
















