കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭരണഭാഷ പുരസ്കാരം ബി.എസ്.എന്‍.എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജിഎം മുരളീധരന് ആന്ധ്ര- തെലുങ്കാന ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനില്‍ നിന്ന് ഏററുവാങ്ങുന്നു. തെലുങ്കാന ചീഫ് സെക്രട്ടറി കെ. പ്രദീപ്ചന്ദ്ര, ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാ വിഭാഗം സെക്രട്ടറി പ്രഭാസ്കുമാര്‍ ഝാ, ജോയിന്റ് സെക്രട്ടറി ഡോ.വിപിന്‍ ബിഹാരി എന്നിവര്‍ സമീപം
കൊച്ചി: ഹിന്ദിയുടെ പ്രചാരണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കഴിഞ്ഞ വര്‍ഷത്തെ പുരസ്കാരത്തിന് ദക്ഷിണ-പശ്ചിമ മേഖലയില്‍ കൊച്ചി കേന്ദ്ര പൊതുമേഖല നഗര ഔദ്യോഗിക ഭാഷാ സമിതി ഒന്നാം സ്ഥാനം നേടി.
ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ സമിതിയുടെ ചെയര്മാന് കൂടിയായ ബി.എസ്.എന്‍.എല്‍ എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന് ആന്ധ്ര- തെലുങ്കാന ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹനില്‍ നിന്നും പുരസ്കാരം ഏററുവാങ്ങി. ഭരണഭാഷ പ്രചാരണത്തിന് ഓഫീസുകളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തിന് അര്‍ഹമായ ബി.എസ്.എന്‍.എല്‍ എറണാകുളം കാര്യാലയത്തിനുള്ള പുരസ്കാരവും പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഗവര്‍ണറില്‍ നിന്ന് ഏററുവാങ്ങി.
തെലുങ്കാന ചീഫ് സെക്രട്ടറി കെ. പ്രദീപ്ചന്ദ്ര, ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക ഭാഷാ വിഭാഗം സെക്രട്ടറി പ്രഭാസ്കുമാര്‍ ഝാ, ജോയന്റ് സെക്രട്ടറി ഡോ.വിപിന്‍ ബിഹാരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: