തൊടുപുഴ: ഷാപ്പ് പ്രവര്‍ത്തന സമയത്തിന് മുമ്പ് തുറന്നതിന് ലൈസന്‍സിക്കെതിരെ കേസ്. മ്രാല പൊന്നന്താനത്തെ ഷാപ്പ് നമ്പര്‍ 69ന്റെ ലൈസന്‍സി ദിലീപ്കുമാര്‍, നടത്തിപ്പ്കാരന്‍ ഷിജോ എന്നിവര്‍ക്കെതിരെയാണ് കേസ്.
ഇന്നലെ രാവിലെ 7.10ന് ഷാപ്പ് തുറന്ന് പ്രവര്‍ത്തിച്ചത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തൊടുപുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ സെബാസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധിച്ച് കേസെടുത്തത്. രാവിലെ 8 മുതല്‍ രാത്രി 8 വരെയാണ് പ്രവര്‍ത്തന സമയം. ലൈസന്‍സ് കണ്ടീഷന്‍ തെറ്റിച്ചതിനാണ് കേസ്.
















