സ്വന്തം ലേഖകന്‍
തൊടുപുഴ: മുട്ടത്ത് സര്‍ക്കാര്‍ ഭൂമി കയ്യേറുകയും ഗേറ്റ് സ്ഥാപിക്കുകയും ചെയ്ത സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനുമെതിരെ മത മൗലിക വാദികളുടെ
ഭീഷണി. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിളിനും സെക്രട്ടറിക്കുമെതിരെയാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. നബിദിനത്തിന് തലേന്നാണ് മുട്ടം പോലീസ് സ്റ്റേഷന്റെ വസ്തു കയ്യേറി പള്ളിക്കാര്‍ ഗേറ്റ് സ്ഥാപിച്ചത്. കയ്യേറ്റത്തിനെതിരെ നടപടിയെടുക്കണമെന്ന് പ്രസിഡന്റ് മുട്ടം പോലീസിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. സര്‍ക്കാര്‍ ഭൂമി കയ്യേറിയതിനെതിരെ ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയെന്നാരോപിച്ചാണ് സെക്രട്ടറിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഇതേക്കുറിച്ച് സെക്രട്ടറി തൊടുപുഴ ഡിവൈ.എസ്.പിക്ക് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയുണ്ടായിട്ടില്ല. വിളിച്ച ഫോണ്‍ നമ്പര്‍ ആരുടേതാണെന്ന് പരിശോധിക്കാന്‍ സൈബര്‍ സെല്ലില്‍ നല്‍കിയിട്ടുണ്ടെന്നാണ് തൊടുപുഴ ഡിവൈ.എസ്.പി ഇതേക്കുറിച്ച് പ്രതികരിച്ചത്. ഇതിനിടെ ഫോണിലൂടെയുള്ള ഭീഷണി ഒതുക്കിത്തീര്‍ക്കണമെന്നാവശ്യപ്പെട്ട് ഒരു പോലീസുകാരന്‍ രംഗത്ത് വന്നു. പഞ്ചായത്ത് പ്രസിഡന്റ് മുട്ടം സ്‌റ്റേഷനില്‍ വധഭീഷണി നിലനില്‍ക്കുന്നതായി കാണിച്ച് നല്‍കിയ പരാതിയും പോലീസ് തട്ടിക്കളിക്കുകയാണ്. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റിനെ മുസ്ലിം വിരുദ്ധയായി ചിത്രീകരിച്ച്
മുട്ടത്ത് വ്യാപകമായി പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.
പ്രശ്‌നം സാമുദായിക കലഹത്തിലേക്ക് നീക്കാനുള്ള ഈ ശ്രമത്തിനെതിരെയും പോലീസ് ജാഗ്രത പുലര്‍ത്തുന്നില്ല. ഇന്ന് നടക്കുന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ പള്ളിക്കാരുടെ വസ്തു കയ്യേറ്റം അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
















