തുറവൂര്‍: ദേശീയ പാതയിലെ മീഡിയനുകള്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ സൗന്ദര്യവല്‍ക്കരിക്കുന്നു. അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍ എന്നീ പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെയാണ് സൗന്ദര്യവല്‍ക്കരിക്കുന്നത് ഹരിതകേരളം പദ്ധതിയില്‍ പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
വിവിധ പഞ്ചായത്ത് ഭരണസമിതികളുമായി ഈക്കാര്യം ചര്‍ച്ച ചെയ്തു വരുകയാണെന്നു് എ.എം.ആരീഫ് എംഎല്‍എ പറഞ്ഞു. പദ്ധതി ചെലവിലേക്കാവശ്യമായി സ്വകാര്യ കമ്പനികളില്‍ നിന്നും വ്യക്തികളില്‍ സ്വരൂപിക്കും. അരൂര്‍ മുതല്‍ ഒറ്റപ്പുന്നവരെയുള്ള ഇരുപത്തിനാല് കിലോമീറ്ററുള്ള ദേശീയ പാത മീഡിയനില്‍ കാട്കയറുന്നതിനാല് അപകടമുണ്ടാക്കുന്നുണ്ട്.
ഒരോ കുടുംബശ്രീ ഗ്രൂപ്പുകള്‍ക്കായി നിശ്ചിത സ്ഥലം വിട്ടുകൊടുക്കും. അവിടെ ചെടികളും ഉയരം കുറഞ്ഞ മരങ്ങളും വച്ചു പിടിപ്പിക്കാം. ചെടികള്‍ നേഴ്സറികളില്‍ നിന്ന് കുറഞ്ഞ ചെലവില്‍ ലഭ്യമാക്കും.ഇവയുടെ സംരക്ഷണം നടത്തുന്നതോടൊപ്പം അതാതു ഗ്രൂപ്പുകളുടെ പേരുകളുള്ള ബോര്‍ഡുകളും വയ്ക്കാം.
പദ്ധതി നടപ്പായാല്‍ ദേശീയ പാത മനോഹരമായ കാഴ്ചപ്രദാനം ചെയ്യുന്ന ഇടങ്ങളാകമെന്ന് എംഎല്‍എ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: