കണ്ണൂര്‍: സാമ്പത്തികശേഷി ഉണ്ടായിട്ടും പ്രായമായ മാതാപിതാക്കളെ പുറന്തള്ളുന്ന മക്കള്‍ക്കെതിരെയുള്ള പരാതി വര്‍ദ്ധിച്ചു വരികയാണെന്ന് സംസ്ഥാന വനിതകമ്മീഷന്‍ അംഗം അഡ്വക്കറ്റ് നൂര്‍ബിന റഷീദ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലേക്കാള്‍ താരതമ്യേന മക്കള്‍ ഉപേക്ഷിക്കുന്നതായും ഉപദ്രവിക്കുന്നതുമായുളള പരാതിക്കാര്‍ കൂടുതലുള്ളത് സമ്പന്നര്‍ക്കിടയിലാണ്. പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി ഉള്‍പ്പെടെ ഓഫീസുകളില്‍ തൊഴില്‍ പീഡനം കൂടുന്നതായി താല്‍ക്കാലിക ജീവനക്കാര്‍ നല്‍കുന്ന പരാതികളും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. കണ്ണൂര്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ അഡ്വ പത്മപ്രിയ, അഡ്വ അനില്‍റാണി എന്നിവര്‍ കേസുകള്‍ പരിഗണിച്ചു.
എരുവേശ്ശി പഞ്ചായത്തില്‍ പബ്ലിക് ടോയ്‌ലറ്റുകള്‍ ഇല്ലാത്തത് പ്രയാസമുണ്ടാക്കുന്നതായി കാണിച്ച് ലഭിച്ച പരാതിയില്‍, ടോയ്‌ലറ്റുകള്‍ സ്ഥാപിക്കാന്‍ തയ്യാറാണെന്നും സ്ഥലം ലഭിക്കുന്നതിലെ കാലതാമസമാണ് പദ്ധതി നടത്തിപ്പിന് തടസ്സമാകുന്നതെന്നും പഞ്ചായത്ത് അറിയിച്ചു. കുടുംബ പ്രശ്‌നങ്ങള്‍, വസ്തു തര്‍ക്കം തുടങ്ങിയ പ്രശ്‌നങ്ങളും അദാലത്തില്‍ പരിഗണനയ്‌ക്ക് വന്നു. 55 കേസുകള്‍ പരിഗണിച്ചതില്‍ 28 എണ്ണം തീര്‍പ്പാക്കി. 11 കേസുകളില്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടി. 12 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. 4 കേസുകള്‍ ഫുള്‍ കമ്മീഷന്റെ പരിഗണനയ്‌ക്ക് വിട്ടു.
















