Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കേരളീയ ഗണിത പദ്ധതിയെക്കുറിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2016, 09:52 pm IST
in Samskriti

 

1962 ല്‍ ആചാര്യ വിശ്വബന്ധുവിന്റെ ക്ഷണ പ്രകാരം പ്രൊഫ. ശര്‍മ്മ ഹോഷിയാപൂരിലെ സര്‍വ്വകലാശാലയില്‍ വിശ്വേശ്വരാനന്ദ സംസ്‌കൃത വിദ്യാപീഠത്തില്‍ ചേര്‍ന്നു. 197580 വരെ ഈ സ്ഥാപനത്തിന്റെ മാര്‍ഗ്ഗദര്‍ശക് എന്ന നിലയില്‍ പ്രവര്‍ത്തിച്ച ശര്‍മ്മ കേരളീയ ഗണിത പദ്ധതിയെക്കുറിച്ച് 50 ല്‍ അധികം പുസ്തകങ്ങള്‍ ഇക്കാലത്ത് പ്രസിദ്ധീകരിച്ചു.

1983 മുതല്‍ അദ്ദേഹം മദ്രാസില്‍ തിരിച്ചുവരികയും കേരളീയ ഗണിതത്തിനും, തമിഴ്‌നാട്ടിലെ ഗണിത ജ്യോതിശാസ്ത്ര പഠനത്തിനും നേതൃത്വവും പ്രചാരവും നല്‍കി. 2004 ല്‍ ഗണിത യുക്തിഭാഷക്ക് സമഗ്രമായ വ്യാഖ്യാനം തയ്യാറാക്കി. പ്രസ്തുത ഗ്രന്ഥം അദ്ദേഹത്തിന്റെ മരണശേഷം കെ. രാമ സുബ്രഹ്മണ്യത്തിന്റെയും എം.ഡി. ശ്രീനിവാസന്റേയും എം.എസ്. ശ്രീരാമിന്റെയും വിശദീകരണത്തോടെ പിന്നീട് പ്രസിദ്ധീകരിച്ചു.

ജോമെട്രി ഇന്‍ എന്‍ഷ്യന്റ് ആന്റ് മെഡിവെല്‍ ഇന്ത്യ എന്ന ഗ്രന്ഥം രചിച്ച ഡോ. ടി.എ. സരസ്വതി അമ്മ (1918-2000) യുടേത് എടുത്തു പറയേണ്ട പ്രവര്‍ത്തനമാണ്. ഭാരതീയ ഗണിതത്തിന്റെ വ്യത്യസ്ത മാനങ്ങളില്‍ അവര്‍ നിരവധി ഗവേഷണ പ്രബന്ധങ്ങള്‍ വിവിധ ഗണിത ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചു. ഗണിത ശ്രേണികളുടെ ചിത്രാലേഖനം (1958), ചക്രിക ചതുര്‍ഭുജങ്ങള്‍ ഭാരതീയ ഗണിതത്തില്‍ (1961), റെജന്‍ ഗ്രന്ഥങ്ങളിലെ ഗണിതം (1962), ഗണിതശ്രേണികളും മഹാവീരനും (1962) ഭാരതത്തിന്റെ ഗണിത ചിന്തകളുടെ ഉദയം (1970) തുടങ്ങിയവ ശ്രദ്ധേയമാണ്.

കേരളത്തില്‍ പാലക്കാട് ജില്ലയില്‍ ചെറുപ്ലശ്ശേരി മാറാത്ത് അച്യുത മേനോന്റെയും തെക്കത്ത് കുട്ടിമാളു അമ്മയുടെയും രണ്ടാമത്തെ മകളായിരുന്നു സരസ്വതിയമ്മ. മദ്രാസ് സര്‍വ്വകലാശാലയില്‍നിന്ന് ഗണിതത്തില്‍ ബിരുദവും തുടര്‍ന്ന് ബനാറസ് ഹിന്ദുസര്‍വ്വകലാശാലയില്‍ നിന്ന് സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ അവര്‍ തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിലും എറണാകുളം മഹാരാജാസ് കോളേജിലും അധ്യാപികയായി സേവനമനുഷ്ഠിച്ചു.

പിന്നീട് റാഞ്ചിയിലും ധന്‍ബാദിലും മൈസൂറും വിവിധ കോളജുകളില്‍ അധ്യാപികയായി. സംസ്‌കൃതത്തിലും പ്രാകൃതത്തിലുമുള്ള ഗണിത ശാസ്ത്ര കാലഘട്ടം മുതല്‍ 17-ാം നൂറ്റാണ്ടിന്റെ അവസാനം വരെയുള്ള മൗലിക ഗ്രന്ഥങ്ങളെ അതേ ഭാഷയില്‍ ഉദ്ധരിച്ച് ആധുനിക വ്യാഖ്യാനത്തോടെ അവര്‍ തയ്യാറാക്കിയ ഗ്രന്ഥങ്ങള്‍. സംഗമ ഗ്രാമമാധവന്‍, നീലകണ്ഠ സോമയാജി, ജ്യേഷ്ഠദേവന്‍ തുടങ്ങി കേരളീയ ഗണിതജ്ഞാന ജ്യാമിതീയ കണ്ടെത്തലുകളെ അവര്‍ അതേപടി നമുക്ക് തെളിവ് സഹിതം വ്യാഖ്യാനിച്ച് തരുന്നു. വാര്‍ദ്ധക്യ കാലം സ്വന്തം നാട്ടില്‍ ഒറ്റപ്പാലത്താണ് അവര്‍ ചിലവഴിച്ചിരുന്നത്. എങ്കിലും മറവിരോഗം ബാധിച്ചിരുന്നതിനാല്‍ പുതിയ തലമുറയുമായി സംവദിക്കാന്‍ കഴിയാതെ പോയി.

കേരളിയനും എന്നാല്‍ കേരളത്തില്‍ അല്‍പം പോലും ജീവിച്ചിട്ടില്ലാത്ത ആളുമായ ജോര്‍ജ്ജ് ഗീ വര്‍ഗ്ഗീസ് ജോസഫ് എന്ന മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാല അധ്യാപകന്റെ പ്രവര്‍ത്തനമാണ് ഇന്ന് കേരളീയ ഗണിതപദ്ധതിക്കും സംഗമ ഗ്രാമ മാധവനും അന്താരാഷ്‌ട്ര വേദികളില്‍ അംഗീകാരം നല്‍കിയത് എന്ന് നിസംശയം പറയാം.

പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും സാംസ്‌കാരിക നവോത്ഥാന പ്രവര്‍ത്തകനും ഗാന്ധിജിയുടെ ആദ്യകാല സന്തത സഹചാരിയുമായിരുന്ന ജോര്‍ജ്ജ് ജോസഫിന്റെ പൗത്രനാണ് ഗീവര്‍ഗ്ഗീസ്. ഒമ്പതാം വയസ്സില്‍ അച്ഛനമ്മമാരോടൊപ്പം ആഫ്രിക്കയിലേക്ക് കുടിയേറി, പിറന്ന നാടിന്റെ പൈതൃകം കാത്തുസൂക്ഷിക്കാന്‍ വിദ്യാലയത്തില്‍ രണ്ടാം ഭാഷയായി സംസ്‌കൃതം പഠിച്ചു. പിന്നീട് ലെയ്‌സെന്റര്‍, മഞ്ചസ്റ്റര്‍ സര്‍വ്വകലാശാലകളില്‍ പഠനവും ഗവേഷണവും അധ്യാപനവും. ആഫ്രിക്കയിലും ലാറ്റിനമേരിക്കന്‍ നാടുകളിലും ഗണിത പഠന പരിഷ്‌ക്കരണ പദ്ധതികളില്‍ മുഖ്യപങ്ക് വഹിച്ചു. ഇത് യൂറോപ്പിതര ഗണിത ചരിത്രത്തെക്കുറിച്ചുള്ള പഠനത്തിന് പുതിയ മാനം നല്‍കി.

സംസ്‌കൃത ഭാഷയിലുള്ള സാമാന്യ പരിജ്ഞാനവും ആധുനിക ഗണിതത്തിലും ഗണിത ബോധന പ്രക്രിയയിലുമുള്ള അവഗാഹ പാണ്ഡിത്യവും ജന്മനാടിനോടുള്ള കൂറും അന്താരാഷ്‌ട്ര വേദിയില്‍ അംഗീകാരമുള്ള പദവിയും ജോര്‍ജ്ജ് ഗീവര്‍ഗ്ഗീസില്‍ സംഗമിച്ചപ്പോള്‍ സംഗമ ഗ്രാമ മാധവനും അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയും ഏതോ ഗ്രഹണം കഴിഞ്ഞ് ശോഭയായി ജ്വലിക്കുന്ന സൂര്യബിംബംപോലെ ദൃശ്യമായി തുടങ്ങി. അദ്ദേഹത്തിന്റെ മയൂരശിഖയും അനന്തതയിലേക്കുളള പാതയും ഇന്ന് ഗണിത ചരിത്ര വിദ്യാര്‍ത്ഥികളുടെ അമൂല്യഗ്രന്ഥങ്ങളായി മാറിയിരിക്കുന്നു.

1832ല്‍ ചാള്‍സ് വിഷ്‌ലൂടെ ആരംഭിച്ച വലിയ യജ്ഞത്തിന് ജോര്‍ജ്ജ് ഗീവര്‍ഗ്ഗീസ് ജോസഫിലൂടെ വിജയം കൈവരിക്കാന്‍ പോകുന്നു. ഇരുന്നൂറ് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ നിസംശയം പറയാം യൂറോ കേന്ദ്രിത ശാസ്ത്രചരിത്രത്തിന്റെ വീക്ഷണം ഭാരത കേന്ദ്രീകൃതമായി പരിണമിക്കും. ന്യൂട്ടനും ലെബനിസ്സിനും ഗ്രിഗറിക്കുമൊപ്പം മാധവനേയും നീലകണ്ഠനേയും ജ്യേഷ്ഠദേവനെയും ലോകത്ത് എവിടെയുമുള്ള വിദ്യാര്‍ത്ഥി പഠിക്കും. ടോളമിക്കും യൂഗ്ലിഡിനും പൈഥഗോറസിനും ഒപ്പം ആര്യഭടനേയും ബ്രഹ്മഗുപ്തനേയും ഭാസ്‌കരാചാര്യനെയും ബൗദ്ധായനനെയും പഠിക്കും.

ഇരിങ്ങാലക്കുടയും തൃക്കണ്ടിയൂരും ആലത്തിയൂരും തഞ്ചാവൂരും കുസുമപുരവും ഉജ്ജയിനിയും എല്ലാം ഗണിത തീര്‍ത്ഥാടന കേന്ദ്രങ്ങളായി മാറും. അനന്തതയെ കൈക്കുമ്പിളില്‍ ആവാഹിച്ച ആചാര്യന്റെ ഒളിമങ്ങാത്ത ശോഭയും അനാദികാലം തൊട്ട് അനുസ്യൂതം ഒഴുകുന്ന ആര്‍ഷഭൂമിയുടെ അദ്ഭുതചരിത്രവും സൂര്യചന്ദ്രന്മാര്‍ ഉള്ളിടത്തോളം നിലനില്‍ക്കുകയും ചെയ്യും എന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.