റോഡുനിര്മാണത്തില് ക്രമക്കേടുനടന്ന തലവടി പഞ്ചായത്ത് നാലാംവാര്‍ഡില്‍ പുത്തന്‍പീടിക-
മങ്കീരത്തറപടി റോഡിന്റെ തെളിവെടുപ്പിനായി വിജിലന്‍സ് എത്തിയപ്പോള്‍
എടത്വാ: ഫിഷറീസ് വകുപ്പ് അനുവദിച്ച റോഡുനിര്‍മ്മാണത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വഷണം ആരംഭിച്ചു. തലവടി പഞ്ചായത്ത് നാലാംവാര്‍ഡില്‍ പുത്തന്‍പീടിക – മങ്കീരത്തറപടി റോഡുനിര്‍മാണത്തിലെ ക്രമക്കേടാണ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വിജിലന്‍സ് അന്വഷണം ആരംഭിച്ചത്.
ഹാര്‍ബര്‍ എന്‍ജിനീയറിംഗ് നിര്‍മാണ നടപടിപാലിക്കാതെ റോഡുപണിചെയ്തെന്നാരോപിച്ചാണ് നാട്ടുകാര്‍ പരാതി നല്‍കിയത്. തിരുവനന്ദപുരം വിജിലന്‍സ് സെട്രല്‍ ഓഫീസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥര്‍ റോഡുനിര്മാണത്തില് പാളിച്ചകള്‍ നടന്നിട്ടുണ്ടോയെന്ന് അന്വഷിച്ചു. ഹാര്‍ബര്‍ എന്‍ജിനീയറിങ്ങ് വര്‍ക്കുകള്‍ക്ക് വിപരീതമായി റോഡില്‍ വേസ്റ്റുമണ്ണടിച്ച് ഉയര്‍ത്തിയശേഷം അനുവദനീയമല്ലാത്ത കോണ്‍ക്രീറ്റ് നടത്തുകയാണ് ചെയ്തതെന്ന് പരാതിക്കാര്‍ പറയുന്നത്.
2014-15 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ മന്ത്രി കെ. ബാബുവാണ് റോഡുനിര്‍മാണത്തിന് ഫണ്ട് അനുവദിച്ചത്. ഹാര്‍ബര്‍ എന്‍ജിനീയറിങ് നടപടിക്രമങ്ങള്‍ പാലിച്ചുമാത്രമായിരിക്കണം റോഡുനിര്മ്മിക്കാനെന്നിരിക്കേ ഈ വ്യവസ്ഥകള്‍ പാലിക്കാതെ നടത്തിയ റോഡുനിര്മ്മാണത്തിനെതിരെ ഫിഷറീസ് ഉദ്യോഗസ്ഥരോ, വാര്‍ഡുമെമ്പറോ യാതൊരുനടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: