കാഞ്ഞാര്‍: മുട്ടം പഞ്ചായത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ക്ക് എതിരെ ബിജെപി നടത്തിയ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് താക്കീതായി.
നിരവധി കൈയ്യേറ്റങ്ങള്‍ നടന്നിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ നടപടി സംശയാസ്പദമാണ്. സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ കൈയ്യേറ്റ ലോബി ഭീഷണിപ്പെടുത്തുകയാണ്.
പഞ്ചായത്ത് വക ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം കൈയ്യേറിയിട്ടും അതിനെതിരെ നടപടി എടുത്തിട്ടില്ല. ബിജെപി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നിരവധി പേര്‍ പങ്കെടുത്തു. പഞ്ചായത്ത് ഓഫീസ് പടിക്കല്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ നിയോജക മണ്ഡലം പ്രസിഡന്റ് ടി എസ് രാജന്‍ ഉദ്ഘാടനം ചെയ്തു. കെ എം സിജു, സുരേഷ് കണ്ണന്‍, എസ്.പത്മഭൂഷന്‍, രാജശേഖരന്‍, കെ ആര്‍ രാജന്‍, ഷിബു ജേക്കബ്, ഗോകുല്‍ ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.
















