കൊല്ലം: റയില്‍വേസ്റ്റേഷന്റെ പൂര്‍ത്തിയായ ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി സുരേഷ്പ്രഭു 26ന് നിര്‍വഹിക്കും.വനിതകള്‍ക്കുള്ള കാത്തിരിപ്പ് കേന്ദ്രം, വൈ-ഫൈ സംവിധാനം, ട്രെയിനുകള്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ പൂര്‍ണവിവരം അടങ്ങുന്ന ബിഗ് സ്‌ക്രീന്‍ എന്നിവയുടെ ഉദ്ഘാടനം അദ്ദേഹം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.കൊല്ലം റെയില്‍വേസ്റ്റേഷന്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ സ്വിസ് ചലഞ്ച് മാനദണ്ഡങ്ങള്‍ പ്രകാരം പുനര്‍വികസനത്തിനുള്ള പട്ടികയിള്‍ ഉള്‍പ്പെടുത്തും. രണ്ടാം ടെര്‍മിനിലിന്റെ നിര്‍മ്മാണത്തിന്റെ ഭാഗമായി 3.38 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന സര്‍ക്കുലേറ്റിങ് ഏരിയ, ബുക്കിങ് ഓഫീസ്, പാര്‍ക്കിങ് സൗകര്യം എന്നിവയുടെ പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാകുന്നുണ്ടെന്ന് യോഗം വിലയിരുത്തി. 1.98 കോടി രൂപയ്‌ക്ക് രണ്ട് ദേശീയപാതകളെയും ബന്ധിപ്പിക്കുന്ന ഫുട് ഓവര്‍ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിനായി പഴയ ഫുട് ഓവര്‍ ബ്രിഡ്ജ് പൊളിക്കുകയും പുതിയതിന്റെ അടിസ്ഥാന നിര്‍മ്മാണം പൂര്‍ത്തിയാകുകയും ചെയ്തു. 1.69 കോടി ചെലവുവരുന്ന സര്‍ക്കുലേറ്റിങ് ഏരിയ, പാര്‍ക്കിങ്ഏരിയ എന്നിവയുടെ നിര്‍മ്മാണം മാര്‍ച്ചില്‍ പൂര്‍ത്തിയാകും. നവീകരണങ്ങളുടെ ഭാഗമായി കൊല്ലം റയില്‍വേ സ്റ്റേഷനില്‍ ഉയര്‍ന്ന ക്ലാസുകാരുടെ കാത്തിരിപ്പ് കേന്ദ്രം, സ്ത്രീകളുടെ കാത്തിരിപ്പ് കേന്ദ്രം, പൊതുകാത്തിരിപ്പ് കേന്ദ്രം എന്നിവയുടെ പുതുക്കിപ്പണി അന്തിമഘട്ടത്തിലാണ്. രണ്ട് എക്‌സലേറ്ററുകളും രണ്ട് ലിഫ്റ്റും അംഗപരിമിതി ഉള്ളവര്‍ക്കായി പ്രത്യേക സൗകര്യവും സ്ഥാപിക്കും.
















