ഈ മാസം താന്‍ ബ്ലോഗെഴുതുന്നില്ലെന്ന് നടന് മോഹന്‍ലാല്‍. തന്റെ ബ്ലോഗിലൂടെയാണ് മോഹന്‍ലാല്‍ ഇക്കാര്യം അറിയിച്ചത്. യാത്രയിലായതിനാലാണ് ഇത്തവണ എഴുതാത്തതെന്നും. എന്നാല്‍ അടുത്തമാസം തന്റെ ബ്ലോഗ് എഴുത്ത് തുടരുമെന്നും ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ചെറിയ കുറിപ്പില്‍ പറയുന്നുണ്ട്.
എല്ലാ മാസവും ഇരുപത്തിയൊന്നാം തീയതിയാണ് മോഹന്‍ലാല്‍ ബ്ലോഗ് എഴുതാറുള്ളത്. വിവിധ വിഷയങ്ങളിലുള്ള മോഹന്‍ലാലിന്റെ ബ്ലോഗെഴുത്തുകള്‍ വലിയ ചര്‍ച്ചയായിരുന്നു. നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് കഴിഞ്ഞമാസമെഴുതിയ കുറിപ്പിനെതിരെ ധാരാളം വിമര്‍ശനമുയര്‍ന്നിരുന്നു.
മദ്യഷോപ്പിനും തിയേറ്ററുകള്‍ക്കും ആരാധനാ കേന്ദ്രങ്ങള്‍ക്കും മുന്നില്‍ വരിനില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിന് വേണ്ടി അല്പമെങ്കിലും വരി നിന്നാല്‍ കുഴപ്പമില്ലെന്നായിരുന്നു ലാല്‍ പറഞ്ഞിരുന്നത്. നേരത്തെ ജെഎന്‍യുവിലെ വിദ്യാര്ത്ഥികകള്ക്കെതിരെ രാജ്യദ്രോഹക്കുറ്റും ചുമത്തിയപ്പോള്‍ ‘ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നതെന്തിന്’ എന്ന പേരിലെഴുതിയ കുറിപ്പും വിവാദത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: