ശ്രീനഗർ: ജമ്മുകശ്മീരിലെ ബന്ദിപോര പ്രദേശത്ത് ഭീകരർ തമ്പടിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ. ഇതിന്റെ പശ്ചാത്തലത്തിൽ സൈന്യവും പോലീസും ചേർന്ന് ഭീകരർക്കായി തിരച്ചിൽ തുടങ്ങി. ബന്ദിപോരയിലെ ഹാജി ഗ്രാമത്തിൽ ഭീകരർ ആക്രമണ പദ്ധതികൾ ആസൂത്രണം നടത്തുന്നുണ്ടെന്നാണ് വിവരം.
കഴിഞ്ഞ നവംബർ 25ന് ബന്ദിപോരയിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഭീകരർ കൊല്ലപ്പെടുകയും ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. പാക് അധീന കശ്മീരിൽ ഇന്ത്യൻ സൈന്യം നടത്തിയ സർജിക്കൽ സ്ട്രൈക്കിനു ശേഷം അതിർത്തി വഴി ഭീകരരുടെ നുഴഞ്ഞു കയറ്റം രൂക്ഷമായിരിക്കുകയാണ്.
















