ന്യൂദല്‍ഹി: രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ എയര്‍പോര്‍ട്ട് ജീവനക്കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുബര്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റിൽ. ദൽഹി ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ജീവനക്കാരിയുടെ പരാതിയിലാണ് രാജീവിനെ പോലീസ് അറസ്റ്റു ചെയ്തത്.
ജോലി കഴിഞ്ഞു യുവതി പലാമിലുള്ള വീട്ടിലേക്കു കാറില്‍ മടങ്ങുമ്പോളായിരുന്നു സംഭവം. മറ്റു ചില യാത്രക്കാര്‍ വഴിയില്‍ കാത്തു നില്‍ക്കുന്നുണ്ടെന്നു പറഞ്ഞ് യുവതിയുമായി രാജീവ് മഹിപാല്‍പുറിലേക്കു പോകുകയായിരുന്നു.
എന്നാല്‍ താന്‍ കാര്‍ ആരുമായും ഷെയര്‍ ചെയ്തിട്ടില്ലെന്നും കാര്‍ നിര്‍ത്തണമെന്നും യുവതി ആവശ്യപ്പെട്ടെങ്കിലും രാജീവ് തയ്യാറായില്ല.തുടർന്ന് രാജീവ് യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. രാജീവില്‍നിന്നു രക്ഷപ്പെട്ട യുവതി പോലീസ് പരാതി നല്‍ക്കുകയായിരുന്നു.
















