തൊടുപുഴ: വിവിധ സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളില്‍ പ്രതികളായിരുന്ന രണ്ടംഗ സംഘം പോലീസ് പിടിയില്‍. നാഗപ്പുഴ സ്വദേശി ആഷിന് (22), അയ്മനം സ്വദേശി റെയ്ഹാന് (28) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഹൈറേഞ്ച് സ്പൈഡേര്‍സ് സംഘം വിദഗ്ധമായി അറസ്റ്റുചെയ്തത്.
മാല പിടിച്ചുപറിയുമായി ബന്ധപ്പെട്ട കേസിലാണ് ഇവര്‍ പിടിയിലാകുന്നതെന്ന് പോലീസ് പറഞ്ഞു. മോഷണക്കേസ് ഉള്‍പ്പെടെ ഇവര്‍ക്കെതിരെ നാലോളം കേസുകള്‍ തൊടുപുഴ സ്റ്റേഷനില്‍ മാത്രം നിലവിലുണ്ട്. എറണാകുളത്തു നിന്നും ബൈക്ക് മോഷ്ടിച്ചതിനും കാഞ്ഞാര്‍ എഫ്സി ഗോഡൗണില്‍ നിന്നും ഡീസല്‍ മോഷ്ടിച്ചതിനും പ്രതികള്‍ക്കെതിരെ കേസുണ്ട്. കൂത്താട്ടുകുളത്തു നിന്നും, രാമപുരത്തു നിന്നും റബര്‍ഷീറ്റ് മോഷ്ടിച്ച കേസിലും ഇവര്‍ പ്രതികളാണ്.
പ്രതികളെ മൂവാറ്റുപുഴയില്‍ നിന്നുമാണ് പിടികൂടിയത്. പ്രതികള്‍ മറ്റ് കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നുള്ളതും പോലീസ് അന്വോഷിച്ച് വരികയാണ്. ഇന്നലെ വൈകിട്ടോടെയാണ് പ്രതികളെ തൊടുപുഴ പോലീസ് സ്റ്റേഷനില്‍ എത്തച്ചത്.
ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
















