കുട്ടനാട്: കഴിഞ്ഞ ഒരാഴ്ചയായി ബോട്ടുസര്വ്വീസുകള് മുടങ്ങിയതോടെ കുട്ടനാട്ടുകാര്‍ ദുരിതത്തിലായി. യാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന സമയത്തെ ബോട്ട് സര്‍വ്വീസുകളാണ് ഒരാഴ്ച മുതല്‍ സ്ഥിരമായി മുടങ്ങുന്നത്.
രാവിലെ എട്ടു മണി മുതല്‍ പത്ത് മണിവരെയും വൈകിട്ട് നാലുമണി മുതല്‍ ആറ് മണി വരെയുമുള്ള സര്‍വ്വീസുകളാണ് മുടങ്ങുന്നത്. ബോട്ട് മുടങ്ങുന്നതോടെ കാവാലം, ഗൊമേന്ത, മംഗലശ്ശേരി എന്നിവടങ്ങളിലെ യാത്രക്കാരാണ് കൂടുതലും വലയുന്നത്. വൈകിട്ട് 4.15നും 4.45നും 5.45നുമുള്ള ബോട്ടുകള്‍ സര്‍വ്വീസ് മുടക്കിയതോടെ കഴിഞ്ഞ ദിവസം യാത്രക്കാര്‍ ബോട്ട് സ്റ്റേഷനിലെത്തി പ്രതിഷേധമറിയിച്ചു.
പോലീസ് എത്തിയതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പിന്മാറിയത്. നിസ്സാരമായ തകരാറുള്ള തടി ബോട്ടുകള്‍ അറ്റകുറ്റപണികള്‍ കൃത്യമായി നടത്താത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് യാത്രക്കാര്‍ പറയുന്നത്.
അതേ സമയം കുട്ടനാട്ടിലേക്കുളള സീ കുട്ടനാട് ബോട്ടുകള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സര്‍വീസ് നടത്തുന്നില്ല. ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താല്‍ സ്പെയര്‍ പാര്‍ട്ട്സ് ഇല്ലാത്തതാണ് കാരണമെന്നാണ് വകുപ്പ് നല്കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: