ചെന്നൈ: ചെന്നൈയിലെ പ്രമുഖ വ്യാവസായിയും തിരുപ്പതി ദേവസ്ഥാനം അംഗവുമായിരുന്ന ശേഖർ റെഡ്ഡിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ഇയാളിൽ നിന്ന് കണക്കിൽ പെടാത്ത കോടിക്കണക്കന് രൂപയും സ്വർണവും പിടിച്ചെടുത്തിരുന്നു.
ശേഖർ റെഡ്ഡിയുമായി ബന്ധമുള്ളതിന്റെ പേരിൽ തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ വീട്ടിലും ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.
















