കട്ടപ്പന: റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് വില്‍പ്പനയ്‌ക്കായി മദ്യം കടത്തുന്നതിനിടെ വാഹനവുമായി ഒരാള്‍ ഉപ്പുതറയില്‍ പിടിയില്‍. വാഗമണ്‍ പുത്തന്‍വീട്ടില്‍ ജയന്‍(33) ആണ് പിടിയിലായത്. പ്രതി സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തു. വില്‍പ്പനയ്‌ക്കായി ബിവറേജില്‍ നിന്നും വാങ്ങി കടത്തുകയായിരുന്ന 4 വിദേശമദ്യവും കഴിഞ്ഞ ദിവസം രാത്രി നടത്തിയ വാഹനപരിശോധനയ്‌ക്കിടെ പിടിച്ചെടുത്തിട്ടുണ്ട്.
ഏറെ നാളായി പ്രതി ഇത്തരത്തില്‍ ഇന്നോവാ കാറില്‍ വാഗമണ്‍ കേന്ദ്രീകരിച്ച് മദ്യം കച്ചവടം നടത്തുന്നതായി പോലീസിന് വിവരമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങുന്നത്. എസ്‌ഐ ബേബി ഉലഹന്നാന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയി പ്രതിയെ റിമാന്‍ഡ് ചെയ്തു. പിടിച്ചെടുത്ത വാഹനം എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറും.
















