ശാന്തന്‍പാറ: ശാന്തന്‍പാറ പേത്തോട്ടിക്ക് സമീപം മൂന്ന് മാസം പ്രായമായ മൂന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശി രാമക്കാള അളകര്‍ സ്വാമിയുടെ ഏലത്തോട്ടത്തില്‍ നിന്നുമാണ് ചെടികള്‍ കണ്ടെത്തിയത.്
ഉടുമ്പഞ്ചോല എക്‌സൈസ് അധികൃതര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചെടികള്‍ കണ്ടെത്തിയത്. ഒരേക്കര്‍ വരുന്ന ഏലതോട്ടത്തില്‍ കാടുപിടിച്ച് കിടക്കുന്ന പാറകൂട്ടങ്ങള്‍ക്കിടയില്‍ നിന്നുമാണ് 55 സെന്റി മീറ്ററില്‍ അധികം ഉയരം വരുന്ന മൂന്ന് ചെടികള്‍ കണ്ടെത്തിയത്.
തോട്ടം ഉടമ രാമക്കാള തമിഴ്‌നാട്ടില്‍ ചികിത്സയിലാണ്. എക്‌സൈസ് അധികൃതര്‍ ഇയാള്‍ക്ക് നോട്ടീസ് അയച്ചു.ഉടുമ്പന്‍ചോല എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈ. പ്രസാദിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ്റ് ഇന്‍സ്‌പെക്ടര്‍ പി പി ഉണ്ണികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ലിജോ ജോസഫ്,അനൂപ്, ജിന്‍സണ്‍,ആസിഫ്അലി,ജോഷി,തുടങ്ങിയവരാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്.
















