പൂച്ചാക്കല്‍: പള്ളിപ്പുറം പാറേഴന്‍ കവല പ്രദേശത്ത് ഏഴോളം മലമ്പാമ്പുകളെ കണ്ടെത്തി. പരിസരവാസികള്‍ ഭീതിയില്‍. ചേന്നം പള്ളിപ്പുറം പഞ്ചായത്ത് മൂന്നാം വാര്‍ഡ് പാറേഴന്‍ കവലക്ക് വടക്കുവശം റോഡിന് സമീപം പാടത്താണ് മലമ്പാമ്പുകൂട്ടത്തെ കണ്ടെത്തിയത്.
സമീപവാസികളായ ബിജു, ബൈജു എന്നിവര്‍ ചേര്‍ന്ന് രണ്ടെണ്ണത്തെ പിടികൂടി. ഇവയെ വനംവകുപ്പിന് കൈമാറുന്നതിനായി ചാലക്കുടി ഫോറസ്റ്ററും പ്രദേശവാസിയുമായ ജയകുമാറിന്റെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബാക്കിയുള്ളവ സമീപത്തെ കാടുപിടിച്ചുകിടക്കുന്ന പ്രദേശത്തേക്ക് ഇഴഞ്ഞുപോയി. ഇവയെ കണ്ടെത്താനായില്ല.
നിരവധി ക്ഷീരകര്‍ഷകര്‍ താമസിക്കുന്ന പ്രദേശത്ത് മലമ്പാമ്പ് കൂട്ടത്തെ കണ്ടെത്തിയത് പ്രദേശവാസികളില്‍ ഭീതി സൃഷ്ടിച്ചിട്ടുണ്ട്. പലരുടെയും വീടുകളില്‍ വളര്‍ത്തു മൃഗങ്ങളുണ്ട്. ബാക്കിയുള്ളവയെ കണ്ടെത്തി വനത്തില്‍ വിടാന്‍ നടപടി വേണമെന്ന് സമീപവാസികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: