അമ്പലപ്പുഴ: സുദാമാ- ശ്രീകൃഷ്ണസംഗമം ഇന്ന് അമ്പലപ്പുഴ ശ്രീപ്രിയ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകിട്ട് 4.15ന് കാപ്പ ചെയര്മാന് ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും. ഡോ. അമ്പലപ്പുഴഗോപകുമാര്‍, ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് പി.ആര്. ശശിധരന്, വൈക്കം ഗോപകുമാര്‍, കാലടി ശ്രീശങ്കരാചാര്യ സംസ്കത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.സി. ദിലീപ് കുമാര്‍ എന്നിവര്‍ സംസാരിക്കും. രാവിലെ നാരായണീയ പാരായണത്തോടെ പരിപാടികള്‍ ആരംഭിക്കും. സുദാമാവിന്റെ ദ്വാരകായാത്ര വൈകിട്ട് അഞ്ചിന് പുറപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: