പുല്‍പ്പള്ളി:26-ാംമത് വയനാട് ജില്ലാ സീനിയര്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് 2017 ജനുവരി 8-ന് രാവിലെ 9 മണിക്ക് പുല്‍പ്പള്ളി കബനി ഓഡിറ്റോറിയത്തില്‍ നടക്കും.വേള്‍ഡ് കരാട്ടെ ഫെഡറേഷന് ജഡ്ജ് ഹാന്‍ഷി സുനില്‍ കുമാര്‍ പങ്കെടുക്കും.വയനാട് ജില്ലാ കരാട്ടെ അസോസിയേഷനില്‍ 2016 ല്‍ അഫിലിയേഷന് പുതുക്കിയ കരാട്ടെ ക്ലബ്ബുകള്‍ക്കു മാത്രമേ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്നതിനുള്ള അനുമതി ഉള്ളൂ.ജില്ലയിലെ വിവിധ കരാട്ടെ ക്ലബ്ബുകളില്‍ നിന്നും 150 ഓളം കായിക താരങ്ങള്‍ പങ്കെടുക്കുന്നു.എല്ലാ കരാട്ടെ ക്ലബ്ബുകളും ഡിസംബര്‍ 27 മുന്‍പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.പിന്നീട് രജിസ്ട്രേഷന് സ്വീകരിക്കുന്നതല്ല.ഈ മത്സരത്തില്‍ നിന്നും വിജയിക്കുന്നവരെ ജനുവരി 22-ാം തിയ്യതി കോഴിക്കോട് നടക്കുന്ന സംസ്ഥാന കരാട്ടെ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള വയനാട് ജില്ലാ ടീമിനെ തിരഞ്ഞെടുക്കുന്നതാണെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വയനാട് ജില്ലാ കരാട്ടെ അസോസിയേഷന് പ്രസിഡന്റ് ക്യോഷി പി വി,സെന്‍സി സന്തോഷ് ബത്തേരി എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: