Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

വിധുവിന്റെ സിനിമാ മോഹങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 07:06 pm IST
inLifestyle

കേരള രാജ്യാന്തര ചലചിത്ര മേള തുടങ്ങി ഇരുപത്തിയൊന്നു വര്‍ഷം കഴിഞ്ഞു. മലയാളത്തില്‍ നിന്ന് ആദ്യമായി ഒരു സംവിധായകയുടെ സിനിമ പുരസ്‌കാരം നേടി. ആ സംവിധായികയാണ് വിധു വിന്‍സന്റ്. വിധു സംവിധാനം ചെയ്ത മാന്‍ഹോള്‍ മികച്ച മലയാള ചിത്രത്തിനുള്ള ഫെപ്രസ്‌കി പുരസ്‌കാരം സ്വന്തമാക്കി. ഈ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായികയ്‌ക്കുള്ള രജത ചകോരവും വിധുവിനെ തേടിയെത്തി. അതോടെ വിധുവിന് ഇരട്ടി മധുരം.

മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ ദീര്‍ഘകാലത്തെ അനുഭവം കൈമുതലാക്കി സംവിധാനം ചെയ്ത ‘വൃത്തിയുടെ ജാതി’ എന്ന ഡോക്യുമെന്ററിയാണ് സിനിമയാക്കി വിധു മാറ്റിയത്.

സംവിധാന രംഗത്തിറങ്ങിയപ്പോള്‍ ധാരാളം വെല്ലുവിളികള്‍ പ്രതീക്ഷിച്ചിരുന്നു. ഈ മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം കുറവാണ്.സ്ത്രീയുടെ കാഴ്‌ച്ചപ്പാട് എത്രത്തോളം പ്രേക്ഷകര്‍ സ്വീകരിക്കും എന്ന കാര്യത്തില്‍ ഒരുപാട് സംശയങ്ങളും ആശങ്കയും ഉണ്ടായിരുന്നു. ഇത്തരം ആശങ്കകള്‍ ഉണ്ടെങ്കിലും പുരസ്‌കാരം ലഭിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് വിധു പറഞ്ഞു.

സി-ഡിറ്റില്‍ ചേര്‍ന്ന സമയത്ത് തുടര്‍ച്ചയായി അഞ്ചു സിനിമകള്‍ വരെ കാണുമായിരുന്നു. അത് സംവിധാനരംഗത്തെത്താന്‍ പ്രചോദനമായി. പക്ഷേ ആ സമയത്തൊന്നും സിനിമ എടുക്കണം എന്നു വിചാരിച്ചിട്ടില്ല. ഇപ്പോഴും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകയുടെ മനസ്സാണ്. മാധ്യമ പ്രവര്‍ത്തനത്തിലേക്ക് വരുമ്പോഴാണ് ഭാഷ പരുവപ്പെടുത്താന്‍ സാധിച്ചത്-വിധു പറയുന്നു.

സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ജീവിതത്തിനു നേരെ മുഖ്യധാരാ സിനിമകള്‍ മുഖംതിരിച്ചു നില്‍ക്കുമ്പോഴാണ് വിധു ആദ്യ സിനിമയിലൂടെത്തന്നെ ഇത്തരമൊരു ജീവിത യാഥാര്‍ഥ്യത്തിലേക്ക് ക്യാമറ തിരിക്കുന്നത്. ഡോക്യുമെന്ററിക്ക് സ്വാഭാവികമായും അതിന്റേതായ പരിമിതികളുണ്ട്. ഇതുപോലൊരു വിഷയം ഡോക്യുമെന്ററിയില്‍ ഒതുക്കി നിര്‍ത്താന്‍ പറ്റില്ല എന്ന ചിന്തയാണ് ഡോക്യുമെന്ററി എന്നതിനപ്പുറം മറ്റൊരു മാധ്യമത്തിലേക്ക് അത് എങ്ങനെയാണ് ആശയവിനിമയം ചെയ്യുക എന്നതിനെക്കുറിച്ച് ആലോചിച്ചത്. പുനസൃഷ്ടിക്കാനുള്ള മാധ്യമം സിനിമയാണെന്ന് അങ്ങനെ തിരിച്ചറിയുകയായിരുന്നു.

മുഖ്യധാരാ ചിത്രത്തില്‍ നിന്നുപോലും മാറ്റിനിര്‍ത്തപ്പെട്ടവരും, സമൂഹം എപ്പോഴും പുറമ്പോക്കിലേക്ക് മാറ്റി നിര്‍ത്തിയവരുമാണ്. അതുകൊണ്ടു തന്നെ ഇത്തരമൊരു വിഷയം സിനിമയാക്കുന്നതില്‍ ഒരുപാട് വെല്ലുവിളികള്‍ ഉണ്ടായി.ഇവര്‍ നമ്മുടെ ഇടയില്‍ ഉണ്ടോ, എന്തുകൊണ്ട് ഇവരുടെ സാന്നിധ്യം നമ്മള്‍ അറിയുന്നില്ല എന്നുള്ളത് അത്ഭുതവും ഞെട്ടലുമാണ് ഉണ്ടാക്കുന്നത്.നമ്മള്‍ വെളിച്ചത്തില്‍ ഇവരെ കാണുന്നില്ല. ഇരുട്ടാണ് ഇവരുടെ ജീവിതം മുഴുവന്‍ എന്ന് എനിക്കു വേറൊരു തരത്തില്‍ തോന്നിയിട്ടുണ്ട്. അതിനേയാണ് വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്നത്. ഈ സിനിമയില്‍ കൂടെ ജോലി ചെയ്തവരും ആ ഒരു രാഷ്‌ട്രീയ ബോധത്തോടെ തന്നെയാണ് പണിയെടുത്തത്.

                                      സഹപ്രവര്‍ത്തകര്‍ക്കൊപ്പം

ഇങ്ങനെയുള്ള സാമൂഹ്യ വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയിലും സിനിമാ സംവിധായിക എന്ന നിലയിലും കൂടുതല്‍ എളുപ്പമായി.

”മാധ്യമ പ്രവര്‍ത്തകരുടെ ഗുണം എന്നു പറയുന്നത്, ഓരോ ദിവസവും നമ്മള്‍ കാണുന്നത് വളരെ വ്യത്യസ്തമായ ജീവിതവും അനുഭവവും ഉള്ള മനുഷ്യരെയാണ്. ഏതുതരത്തിലുള്ള അന്വേഷണമാണ് മാധ്യമ പ്രവര്‍ത്തനത്തിലൂടെ നടത്തുന്നത് എന്നതാണ് പ്രധാനം. മാധ്യമ പ്രവര്‍ത്തനം നടത്തുമ്പോള്‍ അത്തരം ജീവിതങ്ങളിലെ ഒരു പ്രത്യേക പ്രശ്‌നം മാത്രമാണ് നമ്മള്‍ ചെയ്യുന്നത്. അത് മാത്രമായിരിക്കും അവര്‍ക്ക് പരിഹരിച്ചു കിട്ടേണ്ട സംഗതിയും.

പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാനം അവരുടെ വേറൊരു തലത്തിലുള്ള ജീവിതാവസ്ഥ ആയിരിക്കാം. ഈ സമൂഹത്തില്‍ അവര്‍ എവിടെ നില്‍ക്കുന്നു എന്നുള്ളതായിരിക്കാം അവരുടെ പ്രശ്‌നം. അങ്ങനെ നമുക്ക് അതിനെ കാണാന്‍ പറ്റുമെങ്കില്‍ അതായിരിക്കാം നമ്മുടെ ത്രഡ്. ഇപ്പോള്‍ മാന്‍ഹോളിനെക്കുറിച്ച് വായിച്ച എത്രയോ ആള്‍ക്കാര്‍ സിനിമ കാണാന്‍ താല്‍പര്യപ്പെടുന്നുണ്ടാവാം. സിനിമ കാണുന്നത് ന്യൂസ് സ്‌റ്റോറി കാണുന്നതുപോലെയാവില്ല. ഈ മനുഷ്യര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നവരാണ്, അല്ലെങ്കില്‍ നമ്മള്‍ ഒരുമിച്ചാണ് ഈ സമൂഹത്തില്‍ ജീവിക്കുന്നത് എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വേണം പ്രേക്ഷകരും കണ്ണുതുറക്കേണ്ടത്”- വിധു പറയുന്നു.

വിധുവിന്റെ ഭര്‍ത്താവ് വി.കെ. സഞ്ജയ്, കോഴിക്കോട് എന്‍ ഐടിയില്‍ ജോലി ചെയ്യുന്നു. മകള്‍ സഞ്ജന. ”അവര്‍ക്കുവേണ്ടി മാറ്റിവെക്കാന്‍ കുറച്ചു സമയം മാത്രമേ ലഭിക്കാറുള്ളൂ. മോള്‍ക്ക് മാറി നിന്നു പഠിക്കാന്‍ ഒരു സ്ഥലം ഉള്ളതുകൊണ്ടും അവളെ ശ്രദ്ധിക്കാന്‍ ആളുകള്‍ ഉള്ളതുകൊണ്ടുമാണ് ഞാന്‍ ഇവിടെവരെ എത്തിയത്. എത്ര സ്ത്രീകള്‍ക്ക് അത് സാധിക്കും എന്നെനിക്ക് അറിയില്ല.. അതുകൊണ്ടു തന്നെ മലയാള സിനിമാ സംവിധാന രംഗത്ത് വിരലിലെണ്ണാവുന്ന സ്ത്രീ സാന്നിധ്യം മാത്രമേയുള്ളൂ. പുരുഷന്മാര്‍ കഥയെഴുതാന്‍ മുറിയെടുത്തിരിക്കുന്നത് പോലെ സ്ത്രീകള്‍ക്ക് പലപ്പോഴും പറ്റില്ല. എത്രമാത്രം വ്യത്യസ്തമാണ് സ്ത്രീയുടേയും പുരുഷന്റേയും ക്രിയേറ്റീവ് ലോകം. സിനിമയുടെ റിലീസിംഗ് സര്‍ക്കാര്‍ തിയേറ്ററുകളിലൂടെ ജനങ്ങളില്‍ എത്തിക്കുക എന്നുള്ളതാണ് അടുത്ത ലക്ഷ്യം”. വിധു പറഞ്ഞുനിര്‍ത്തുന്നു.

മീഡിയാ വണ്ണില്‍ നിന്ന് രാജിവച്ച് ഇപ്പോള്‍ ഫ്രീ ലാന്‍സ് പത്രപ്രവര്‍ത്തനം തുടരുന്നു. മാര്‍ച്ചില്‍ പുതിയ സിനിമ ചെയ്യാന്‍ ഉദ്ദേശിക്കുന്നു. മാന്‍ഹോള്‍ പോലെ സാമൂഹ്യ പ്രശ്‌നം തന്നെയാകും കൈകാര്യം ചെയ്യുക. ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് വിധു ഇതുവരെ എത്തിയത്. ഈ വലിയ നേട്ടത്തിനു മുന്നില്‍ ബുദ്ധിമുട്ടികള്‍ ഒരു പ്രശ്‌നമല്ലെന്ന് ബോദ്ധ്യമായി. കൂടുതല്‍ വിജയങ്ങള്‍ക്കുവേണ്ടി സമയവും ഇടവും കണ്ടെത്താം എന്ന ആത്മവിശ്വാസത്തോടെ മുന്നോട്ടുപോവുകയാണ് വിധു വിന്‍സന്റ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

Kerala

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

Kerala

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

Hockey

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

Cricket

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

പുതിയ വാര്‍ത്തകള്‍

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.