മുംബൈ : ബോളീവുഡ് താര ദമ്പതികളായ കരീന കപൂറിനും സെയ്ഫ് അലി ഖാനും ആണ്‍കുഞ്ഞ് പിറന്നു. ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്നലെ രാവിലെ 7.30 ഓടെയാണ് കരീന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇരുവരുടേയും സുഹൃത്തും സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറാണ് ഇക്കാര്യം പുറത്തുവിട്ടത്.
തൈമുര്‍ അലി ഖാന് പട്ടൗഡി എന്നാണ് കുട്ടിക്ക് പേരു നല്‍കിയിരിക്കുന്നത്. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നെന്നും കരണ്‍ ജോഹര്‍ അറിയിച്ചു.
അമൃത സിങ്ങില്‍ നിന്ന് വിവാഹമോചിതനായ ശേഷമായിരുന്നു സെയ്ഫ് കരീനയെ വിവാഹം ചെയ്തത്. സെയ്ഫ്- അമൃത വിവാഹ ബന്ധത്തില്‍ സാറ, ഇബ്രാഹീം എന്നീ കുട്ടികളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: