കൊല്ലം: ചന്ദനത്തോപ്പ് കുഴിയം ചിന്മയ വിദ്യാലയ കാമ്പസില്‍ ചിന്മയ ജന്മശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് ചിന്മയ മിഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടിയില്‍ ഒന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ ഉദ്ഘാടനം സ്വാമി വിവിക്താനന്ദസരസ്വതി നിര്‍വഹിക്കും.
ചിന്മയമിഷന്‍ ജില്ലാ അദ്ധ്യക്ഷന്‍ പി.കെ. സുധാകരന്‍പിള്ള അദ്ധ്യക്ഷത വഹിക്കും. പരിപാടിയില്‍ സ്വാമി ജിതാത്മാനന്ദ സരസ്വതി, ആര്‍. സുരേഷ് മോഹന്‍, പ്രതാപ് ആര്‍. നായര്‍, ജയകുമാര്‍, എ. നിര്‍മല തുടങ്ങിയവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ സി. ശശികുമാര്‍, രാജഗോപാല്‍, എ. മോഹന്‍രാജ് എന്നിവര്‍ പങ്കെടുത്തു.
















