പൂയപ്പള്ളി: സിപിഐ മുന്‍ ജില്ലാസമിതി അംഗവും മീയണ്ണൂര്‍ സഹകരണബാങ്ക് സ്ഥാപകഅംഗവുമായ നാരായണപിള്ള ബിജെപിയില്‍ ചേര്‍ന്നു. ബിജെപി പഞ്ചായത്ത് സമിതി യോഗത്തിലായിരുന്നു അംഗത്വം സ്വീകരിച്ചത്. രാഷ്‌ട്രവിരുദ്ധ ശക്തികളോടുള്ള സിപിഐയുടെ സമീപനമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് സമിതി പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷനായ ചടങ്ങില്‍ സംസ്ഥാന സമിതിഅംഗം ഗോപന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പരവൂര്‍സുനില്‍, വൈസ്പ്രസിഡന്റ് പൂയപ്പള്ളി അനില്‍, സെക്രട്ടറി ദീപപ്രകാശ് എന്നിവര്‍ സംസാരിച്ചു. മണ്ഡലം സമിതി അംഗം ശിവദാസന്‍ നന്ദി പറഞ്ഞു. പഞ്ചായത്ത് ഭാരവാഹികളായ തുഷാരദേവി, ഗായത്രി എന്നിവര്‍ സംബന്ധിച്ചു.
















