ന്യൂദല്‍ഹി: കുപ്രസിദ്ധ കുറ്റവാളി ഷേര്‍ഖാന്‍ പിടിയിലായി. ഇന്നു പുലര്‍ച്ചെ നാലിന് ബര്‍സാന-കമാ റോഡിലെ ബദോക്കറില്‍ പോലീസ് ഓഫീസർ ഉദയ് പ്രതാപ് സിംഗിന്റെ നേതൃത്വത്തില്‍ അരമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഷേര്‍ഖാനെ പിടികൂടിയത്.
എന്നാല്‍ ഇവരുടെ തലവന്‍ സഹുണ്‍ രക്ഷപ്പെട്ടു. ഇയാളില്‍ നിന്നും ഒരു തോക്കും നിരവധി വെടിയുണ്ടകളും പിടിച്ചെടുത്തു. ഷേർഖാന്റെ തലയ്‌ക്ക് 1.4 ലക്ഷം രൂപ പോലീസ് വിലയിട്ടിരുന്നു. ഒന്നര ലക്ഷം രൂപയാണ് സഹുണിനെ പിടികൂടുന്നവര്‍ക്ക് പ്രഖ്യാപിച്ചിരുന്നത്.
















