ന്യൂദല്‍ഹി: ആദായനികുതി പരിധി ഉയര്‍ത്തിയേക്കുമെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ പ്രചാരണങ്ങളില്‍ വാസ്തവമില്ലെന്നു സര്‍ക്കാര്‍ വക്താവ് ഫ്രാങ്ക് നൊറോണ അറിയിച്ചു.
അടുത്ത പൊതു ബജറ്റിലെ പ്രധാന പ്രഖ്യാപനം ആദായനികുതി പരിധി ഉയര്ത്തുന്നതായിരിക്കുമെന്നു ദേശീയമാധ്യമങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്. ആദായനികുതി പരിധി രണ്ടര ലക്ഷം രൂപയില്‍നിന്ന് നാല് ലക്ഷം രൂപയായി ഉയര്‍ത്തിയേക്കുമെന്നായിരുന്നു റിപ്പോർട്ട്.
ഇതനുസരിച്ച് പരിധിയായ നാല് ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ 10 ശതമാനമായിരിക്കും ആദായനികുതി. 10 മുതല്‍ 15 ലക്ഷം വരെ 15 ശതമാനവും, 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ 20 ശതമാനവുമായിരിക്കും ആദായനികുതി. 20 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 30 ശതമാനമായിരിക്കും ആദായനികുതിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
















