പള്ളുരുത്തി: പെരുമ്പടപ്പില്‍ വാഹനങ്ങള്‍ കത്തിച്ച സംഭവത്തില്‍ പോലീസ് അന്വേഷണത്തില്‍ അലംഭാവം കാട്ടുന്നതായി നാട്ടുകാര്‍. കഴിഞ്ഞ 11 ന് പുലര്‍ച്ചെയാണ് ആദ്യ വാഹനം അഗ്‌നിക്കിരയാകുന്നത്. പിന്നീട് ഇതേ ആഴ്ചയില്‍ തന്നെ രണ്ടു ഓട്ടോറിക്ഷകളും ഒരു ബൈക്കും തീവെച്ചു നശിപ്പിക്കപ്പെട്ടു. പരിഭ്രാന്തിയിലായ നാട്ടുകാര്‍ പ്രദേശത്തെ റെസിഡന്റ്‌സ് അസോസിയേഷനുകള്‍ ജാഗ്രതാ സമിതിയുമായി രംഗത്ത് എത്തുകയായിരുന്നു. മൂന്നാമത്തെ ഓട്ടോറിക്ഷ കത്തിയ ഭാഗത്തെ കുറ്റിക്കാട്ടില്‍ നിന്നും ഒഴിഞ്ഞ കാനും തീ കത്തിക്കാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന വസ്തുക്കളും ലഭിച്ചു. പക്ഷേ ഇതൊന്നും തെളിവായി കണ്ടു കെട്ടാന്‍ പോലീസ് തയ്യാറായില്ലത്രെ.
സംഭവത്തില്‍ പങ്കുണ്ടെന്നു കരുതുന്ന ചിലരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഇവരെ വിട്ടയച്ചു. പ്രദേശത്തെ ഗുണ്ടാസംഘവു മായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചിലരെ പോലീസ് സംശയിക്കുന്നുണ്ടെങ്കിലും ഇവരെല്ലാം നാട്ടില്‍ സജീവമായി വിലസുകയുമാണ്. പള്ളുരുത്തി പോലീസിന്റെ കീഴിലായിരുന്ന പെരുമ്പടപ്പിലെ പൈ റോഡിന് തെക്കോട്ടുള്ള പ്രദേശങ്ങള്‍ പുതുതായി ആരംഭിച്ച കുമ്പളങ്ങി ഔട്ട് പോസ്റ്റിന് കീഴിലായതും ഗുണ്ടകള്‍ ഈ പ്രദേശത്ത് സജീവമാകാന്‍ കാരണമായി നാട്ടുകാര്‍ക്ക് പോലീസിന്റെ സേവനം ലഭിക്കുന്നതില്‍ കുറവുണ്ടാകുന്നതായും ആക്ഷേപമുയര്‍ന്നു. വാഹനം കത്തിച്ച സംഭവത്തില്‍ ചിലരെ നിരീക്ഷണത്തിനു് വിധേയമാക്കിയിട്ടുണ്ടെന്ന് പോലീസ് വിശദമാക്കുന്നുണ്ടെങ്കിലും ജനം ഇതു വിശ്വസിക്കുന്നില്ല.
ന്ദു ജനജാഗൃതി സമിതി കളക്ടര്‍ക്ക് നിവേദനം നല്‍കി
കൊച്ചി: ഹിന്ദു ജനജാഗൃതി സമിതിയിലെ പ്രവര്‍ത്തകരായ സുമ പുത്തലത്ത്, ബാലകൃഷ്ണന്‍ എന്നിവര്‍ കളക്ടര്‍ മുഹമ്മദ് സഫറുള്ളക്ക് നിവേദനം നല്‍കി. 31ന് പൊതുസ്ഥലങ്ങളില്‍ പുതുവര്‍ഷാഘോഷത്തിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങളെ നിര്‍ത്തലാക്കുന്നതിനായി നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്.
31 ന് രാത്രി സംഭവിക്കുന്ന റോഡ് അപകടങ്ങളില്‍ പെട്ടവരില്‍ 85 ശതമാനവും യുവാക്കളാണ്. പുതുവര്‍ഷാഘോഷത്തിന്റെ പേരില്‍ പലയിടങ്ങളിലും സ്ത്രീകള്‍ നിര്‍ബന്ധമായോ പ്രലോഭനത്തില്‍ പെട്ടോ പീഡനത്തിനിരയാകുന്നു. ഇത് സമൂഹം നേരിടുന്ന വലിയ പ്രശ്‌നമാണ്. ഇത്തരത്തിലുള്ള ദുഷ്പ്രവണതകള്‍ നിര്‍ത്തലാക്കാന്‍ ഹിന്ദു ജനജാഗൃതി സമിതിയുടെ പ്രവര്‍ത്തകര്‍ നല്‍കിയ നിവേദനത്തിന്മേല്‍ നടപടി എടുക്കുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി.
















