പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു
ന്യൂദല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ജയലളിതക്ക് ഭാരതരത്ന നല്‍കണമെന്നും പാര്‍ലമെന്റിന് മുന്നില്ജയലളിതയുടെ വെങ്കല പ്രതിമ സ്ഥാപിക്കണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു.
ചെന്നൈ ചുഴലിക്കാറ്റിലെ കെടുതികള്‍ നേരിടാന്‍ 22,500 കോടി രൂപ കേന്ദ്രസഹായവും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അതേ സമയം പാര്‍ട്ടിയില്‍ പിടിമുറുക്കിയ ശശികലയെക്കുറിച്ച് കൂടിക്കാഴ്ചയില്‍ പരാമര്‍ശിച്ചില്ല. 32 വര്‍ഷം അമ്മ രാജ്യത്തെ സേവിച്ചെന്നും അതിനാല്‍ ഭാരതരത്ന നല്‍കണമെന്നും പനീര്‍ശെല്‍വം മാധ്യമങ്ങളോട് പ്രതികരിച്ചു.
ശശികലയെ ജയലളിതയുടെ പിന്‍ഗാമിയാക്കണമെന്ന പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട് സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കാതെ അദ്ദേഹം നടന്നുനീങ്ങി.
















