തൊടുപുഴ: കഞ്ചാവുമായി രക്ഷപെടാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിയെ എക്‌സൈസ് സംഘം പിടികൂടി. കമ്പംമെട്ട് ചെക്ക്‌പോസ്റ്റില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 3നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂര്‍ തലശേരി കൊച്ചുപറമ്പില്‍ ചിഞ്ചു മാത്യൂ(21) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
പ്രതിയുടെ ബാഗിനുള്ളില്‍ ഒളിപ്പിച്ച 300 ഗ്രാം കഞ്ചാവും കണ്ടെത്തി. ഡിഗ്രി വിദ്യാര്‍ഥിയാണ് ചിഞ്ചു. കൂടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കാനാണ് കഞ്ചാവ് എത്തിച്ചതെന്ന് ചിഞ്ചു എക്‌സൈസിന് മൊഴി നല്‍കി. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കമ്പത്ത് നിന്നും എത്തിയ കെഎസ്ആര്‍ടിസി ബസ് പരിശോധിക്കുന്നതിനിടെ ചിഞ്ചു ഇറങ്ങിയോടുകയായിരുന്നു.
ഒരു കിലോമീറ്ററോളം ഓടിയ പ്രതിയെ എക്‌സൈസ് സംഘം കീഴ്‌പ്പെടുത്തി. കമ്പംമെട്ട് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി ഐപ്പ് മാത്യൂ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ റെജി ജോര്‍ജ്, തോമസ് ജോണ്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കിഴ്‌പ്പെടുത്തിയത്. ഇയാള്‍ക്കെതിരെ പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലും കഞ്ചാവ് കടത്തിന് കേസുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
















