ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിനെ പരിഹസിച്ച് ബിജെപി. ഭൂകമ്പമുണ്ടാക്കുമെന്ന് രാഹുല്‍ അവകാശപ്പെട്ട വെളിപ്പെടുത്തലിനായി കാത്തിരിക്കുകയാണെന്ന് ബിജെപി നേതാവ് എസ്.പ്രകാശ് പറഞ്ഞു.
കഴിഞ്ഞ പൊതുയോഗത്തില്‍ രാഹുല്‍ വെളിപ്പെടുത്തല്‍ നടത്തുമെന്നാണ് കരുതിയത്. ചില കോണ്‍ഗ്രസ് നേതാക്കള്‍ അപ്രകാരം അവകാശപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുമ്പോള്‍ രാഹുല്‍ ജാഗ്രത പാലിക്കണം.
അടിസ്ഥാനമില്ലാത്ത അവകാശവാദത്തോടെ രാഹുലിന്റെ പ്രതിഛായ നഷ്ടപ്പെട്ടു. വിശ്വാസ്യത തകര്‍ന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടിയിലെ അഴിമതിക്കാരായ നേതാക്കള്‍ക്കെതിരെ രണ്ട് മിനിട്ടിനുള്ളില്‍ നടപടിയെടുക്കുമെന്ന് രാഹുല്‍ ഗോവയില്‍ നടത്തിയ പ്രസംഗം തമാശയാണെന്ന് ബിജെപി വക്താവ് ദാമു നായ്‌ക് കുറ്റപ്പെടുത്തി.
















