Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഒഴുകിയെത്തട്ടെ ശിവഗിരിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2016, 09:36 pm IST
in Samskriti

ശ്രീനാരായണഗുരുവിന്റെ മഹാസമാധി കുടികൊള്ളുന്ന ശിവഗിരിയിലേക്ക് ഭക്തലക്ഷങ്ങളുടെ ഒരു തീര്‍ത്ഥാടനം കൂടി സമാഗതമായിരിക്കുന്നു. ആത്മീയവും ഭൗതികവുമായ വളര്‍ച്ചനേടി മനസ്സിനേയും ശരീരത്തെയും സമചിത്തതയോടെ പ്രവര്‍ത്തിപ്പിച്ച്, ഒരേസമയം വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഗുണകരമാവുന്നതിനുള്ള ശക്തിസ്രോതസ്സാണ് ശിവഗിരി തീര്‍ത്ഥാടനം. അതുകൊണ്ടുതന്നെ ശിവഗിരി തീര്‍ത്ഥാടനം മറ്റുതീര്‍ത്ഥാടനങ്ങളില്‍നിന്ന് വിഭിന്നവും ആനന്ദകരവുമാണ്. ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ ഓരോ വ്യക്തിയും സ്വയം ശുദ്ധീകരിക്കുകയും സമൂഹത്തെ ശുദ്ധീകരിക്കുന്നതിനുള്ള ചാലക ശക്തിയായി മാറുകയും ചെയ്തുകൊണ്ടിരിക്കുന്നു. പഞ്ചഭൂതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ അഗ്നിയുടെ ധര്‍മ്മം ഇവിടെ പരിലസിക്കുന്നു. അഗ്നിയിലൂടെ എല്ലാറ്റിനേയും ശുദ്ധീകരിക്കുകയും ഒപ്പം അഗ്നി സ്വയം ശുദ്ധമാവുകയും ചെയ്യുന്നു.

ശിവഗിരി തീര്‍ത്ഥാനത്തിന് അനുവാദം നല്‍കി ഗുരു അരുളിചെയ്തത് ഏത് പ്രവര്‍ത്തിക്കും ഒരു ഉദ്ദേശ്യം ഉണ്ടാവണം എന്നാണ്. വ്യക്തമായ ലക്ഷ്യബോധത്തോടുകൂടിവേണം ശിവഗിരി തീര്‍ത്ഥാടനം നടത്തേണ്ടതെന്നും ഗുരു ഉപദേശിച്ചു. ശിവഗിരി തീര്‍ത്ഥാടനത്തിന് അനുവാദം ചോദിക്കാനുണ്ടായ സാഹചര്യം വിലയിരുത്തിയാല്‍പോലും ഒരു കാര്യം അതില്‍നിന്ന് മനസ്സിലാക്കാം. ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലിംവിഭാഗങ്ങള്‍ക്കുമൊക്കെ തീര്‍ത്ഥാടനത്തിന് പോകുവാന്‍ പുണ്യസ്ഥലങ്ങളുണ്ടെന്നും, അപ്രകാരം ഈഴവര്‍ക്കും തീയ്യര്‍ക്കും ശിവഗിരി പുണ്യസ്ഥലമായി തൃപ്പാദങ്ങള്‍ കല്‍പിച്ച് തരണമെന്നും അപേക്ഷിച്ചപ്പോള്‍, “ദക്ഷിണകാശി” എന്നറിയപ്പെടുന്ന “വര്‍ക്കല പുണ്യസ്ഥലമാണല്ലോ എന്ന് ഗുരു ചോദിക്കുകയും ചെയ്തു. എന്നാല്‍ ഹിന്ദുക്കളുടെ പുണ്യസ്ഥലങ്ങളിലൊന്നും ഞങ്ങള്‍ക്കാര്‍ക്കും പ്രവേശനമില്ലെന്നും അല്ലാതെ ചെല്ലുന്നവര്‍ക്ക് ഹേമദണ്ഡവും മാനക്കേടും പണനഷ്ടവുമാണ് ഉണ്ടാകാറുള്ളത് എന്നും കിട്ടന്‍ റൈട്ടര്‍ക്ക് പറയേണ്ടിവന്നു. ഇതിനര്‍ത്ഥം; കിട്ടന്‍ റൈട്ടറും വല്ലഭശ്ശേരി ഗോവിന്ദന്‍വൈദ്യരും കോട്ടയം നാഗമ്പടം ക്ഷേത്രത്തിനടുത്ത് വിശ്രമിക്കുന്ന ഗുരുവിനോട് ശിവഗിരി തീര്‍ത്ഥാടനത്തിനുള്ള അനുവാദം ചോദിച്ചപ്പോള്‍ അവിടെ ജാതി വിവേചനത്തിന്റെ കാര്‍മേഘങ്ങള്‍ അവരുടെ മനസ്സിനെ മഥിച്ചിരുന്നുവെന്നാണ്. ശിവഗിരി തീര്‍ത്ഥാടനം തുടങ്ങുന്നതുപോലും തീര്‍ത്ഥാടനങ്ങളിലെ ജാതിവിവേചനത്തിനുള്ള പരിഹാരമായിട്ടാണ്.

ജാതി വിവേചനം ഇല്ലാതാക്കുവാന്‍ ശിവഗിരി തീര്‍ത്ഥാടനത്തിന് കഴിയണം എന്ന് ഗുരു ചിന്തിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് ഭൗതികതയും ആത്മീയതയും പാരസ്പര്യപ്പെടുത്തിയുള്ള ജീവിതത്തിനുമാത്രമേ ചൈതന്യവും അര്‍ത്ഥവുമുള്ളൂ എന്ന തത്വത്തെ അധിഷ്ഠിതമാക്കിയുള്ള തീര്‍ത്ഥാടനത്തിന് അനുമതി നല്‍കിയത്. ജ്ഞാനകര്‍മ്മ സമന്വയത്തിലൂടെ വ്യക്തിയെ മാനുഷികമൂല്യങ്ങളുടേയും സമഭാവനയുടേയും തെളിനീരില്‍ ശുദ്ധീകരിച്ച് അതുവഴി ആ വ്യക്തി പ്രതിനിധാനം ചെയ്യുന്ന കുടുംബത്തേയും കുടുംബത്തിലൂടെ സമൂഹത്തിനുതന്നെ സമത്വസുന്ദരമായ ഭാവിയെ പ്രദാനം ചെയ്യുവാന്‍ കഴിയുന്ന ലക്ഷ്യത്തിലേക്കുള്ള ഏറ്റവും ഉദാത്തമായ മാര്‍ഗ്ഗമായിട്ടാണ് ശിവഗിരി തീര്‍ത്ഥാടനത്തെ വിലയിരുത്തേണ്ടത്.

ശിവഗിരി തീര്‍ത്ഥാടകര്‍ക്ക് പ്രസാദമായി ലഭിക്കുന്നത് ജ്ഞാനപ്രസാദമാണ്. അതുകൊണ്ട് ശിവഗിരി തീര്‍ത്ഥാടനത്തെ അറിവിന്റെ തീര്‍ത്ഥാടനം എന്നുകൂടി വിശേഷിപ്പിക്കുന്നു. ഇത് 84-ാമത് തീര്‍ത്ഥാടനമാണ്. എട്ട് പതിറ്റാണ്ടുകള്‍ക്കപ്പുറം ഒരു തീര്‍ത്ഥാടനത്തിന് അനുവാദം നല്‍കി വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതികശാസ്ത്ര പരിശീലനങ്ങള്‍ എന്നിവയുടെ പ്രാധാന്യവും, ശരിയായ രീതിയില്‍ ഈ വക വിഷയങ്ങളെ വരും തലമുറയിലേക്ക് പകര്‍ന്ന് നല്‍കേണ്ടതിന്റെ ആവശ്യകതയും പങ്കുവെയ്‌ക്കുന്ന സംഗമമായി മാറണം ശിവഗിരി തീര്‍ത്ഥാടനം. ഈ പൊരുള്‍ നാം പൂര്‍ണ്ണമായും മനസ്സിലാക്കിയിട്ടുണ്ടോ എന്ന് സ്വയം വിമര്‍ശനം നടത്തേണ്ട സമയം കൂടിയാണിത്.

പഞ്ചശുദ്ധിവൃതമെടുത്ത് ആര്‍ഭാടമില്ലാതെ ഈശ്വരസ്‌തോത്രങ്ങള്‍ ഉരുവിട്ട്, നഗ്നപാദരായി പീതാംബരവര്‍ണ്ണത്തോടെ ശിവഗിരിയിലേക്ക് ഒഴുകിയെത്തുന്ന ഭക്തമനസ്സുകള്‍ക്ക് ലഭിക്കേണ്ടതായ ജ്ഞാനപ്രസാദം ലഭിക്കുന്നുണ്ടോ എന്നും, അത് നല്‍കുന്നതിന് പൂര്‍ണ്ണമനസ്സോടെ നമുക്ക് കഴിയുന്നുണ്ടോ എന്നും ആഴത്തില്‍ ചിന്തിക്കേണ്ട സന്ദര്‍ഭമാണിത്. ശിവഗിരി ജാതിക്കും മതത്തിനും രാഷ്‌ട്രീയത്തിനും അതീതമായ സ്വരസ്ഥാനമായിട്ടാണ് നിലകൊള്ളുന്നത്.

ഇപ്പോള്‍ ശിവഗിരിയില്‍ എത്തിച്ചേരുന്ന ഭക്ത ലക്ഷങ്ങള്‍ സാമൂഹ്യനന്മയ്‌ക്കും, പൗരബോധത്തിനും വലിയ പ്രാധാന്യം നല്‍കുന്നു. മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പുരോഗമനാത്മകമായ പരിവര്‍ത്തനത്തിന് വേദിയൊരുക്കുന്നു. കലോചിതമായി പരിഷ്‌ക്കരിക്കേണ്ട രീതികളെക്കുറിച്ച് ചിന്തിക്കുന്നു.

ഈ ലക്ഷ്യത്തോടെയാണ് “ശ്രീനാരായണ ധര്‍മ്മോത്സവ് 2016 – 2024” എന്ന പദ്ധതിക്ക് യോഗം രൂപം കൊടുത്തിരിക്കുന്നത്. ജാതിവിവേചനമില്ലാതെ, ലിംഗഭേദമില്ലാതെ ഒരു കുഞ്ഞുപിറന്നാല്‍ അതിന്റെ ജീവിതയാത്രയില്‍ അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങള്‍ എന്തൊക്കെയെന്ന് പഠിപ്പിക്കുന്ന “ഗുരുധര്‍മ്മം” എന്ന ഗുരുവിന്റെ കൃതി ജാതി മതഭേദമന്യെ എല്ലാ ഭവനങ്ങളിലും എത്തിച്ച് അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള പരിശീലന പരിപാടികളാണ് വരുന്ന 9 വര്‍ഷം കൊണ്ട് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത്തവണത്തെ ശിവഗിരി തീര്‍ത്ഥാടനത്തില്‍ നിന്നുതന്നെ നമുക്ക് അതിന് തുടക്കം കുറിക്കാം. യോഗത്തിന്റെ ആത്മീയ അടിത്തറ ശിവഗിരിയാണ്. ശിവഗിരിയുടെ ജനകീയ അടിത്തറ യോഗവുമാണ്. ശിവഗിരി തീര്‍ത്ഥാടന ലക്ഷ്യങ്ങള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ പ്രചരിപ്പിക്കുവാന്‍ യോഗവും യോഗപ്രവര്‍ത്തകരും പ്രതിജ്ഞാബദ്ധമാണ്. എല്ലാ ഭവനങ്ങളില്‍ നിന്നും ശിവഗിരി തീര്‍ത്ഥാടനത്തിലേയ്‌ക്കുള്ള അരുവി ഒഴുകിയെത്തീടട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.