കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്ന് ദുബായിലേക്ക് 31 ലക്ഷത്തിന്റെ വിദേശ കറന്‍സി കടത്തിയ കേസിന്റെ അന്വേഷണം വിമാനത്താവള കറന്‍സി ഇടപാടുകാരിലേക്ക്. വിമാനത്താവളത്തില്‍ കറന്‍സി മാറ്റിയെടുക്കുന്നവര്‍, സമീപത്തെ മണി എക്സ്ചേഞ്ച് എന്നിവിടങ്ങളെ ചുറ്റിപ്പറ്റിയാണ് അന്വേഷണം നീളുന്നത്. 15ന് ഉച്ചക്ക് 1.45 ഇന്‍ഡിഗോ എയറിന്റെ വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മുസ്തഫ(24)യില്‍ നിന്നാണ് കറന്‍സികള്‍ ഡിആര്‍ഐ സംഘം പിടികൂടിയത്. 1,54,480 സൗദി റിയാലും 34,00 യുഎഇ ദിര്‍ഹവും കണ്ടെടുത്തു. 31,00,812 ലക്ഷം രൂപയുടെ മൂല്യമുളള കറന്‍സികളാണ് പിടികൂടിയത്. ഹാന്റ്ബാഗിലെ തുണികള്‍ക്കിടയില്‍ 100,500 കറന്‍സികള്‍ കെട്ടുകളാക്കി രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു.
നോട്ട് പ്രതിസന്ധിയില്‍ വിദേശ യാത്രക്കാരില്‍ നിന്ന് ശേഖരിച്ച കറന്‍സികള്‍ ബാങ്കുകള്‍, എക്സ്ചേഞ്ച് വഴി മാറ്റിയെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് വിദേശ കറന്‍സി ഗള്‍ഫിലേക്ക് തന്നെ കയറ്റി അയക്കാന്‍ ശ്രമിച്ചതെന്ന് ഡിആര്‍ഐ സംഘത്തിന് ബോധ്യമായിട്ടുണ്ട്. 1000, 500 രൂപ അസാധുവാക്കിയതും, ആവശ്യത്തിന് തുക ബാങ്കില്‍ നിന്ന് ലഭിക്കാതായതുമാണ് വിദേശ കറന്‍സി ഇടപാടുകാര്‍ക്ക് തിരിച്ചടിയും ഒപ്പം കൊയ്ത്തുമായത്. വിദേശ കറന്‍സിക്ക് നിലവില്‍ ലഭിക്കുന്ന മൂല്യത്തില്‍ നിന്ന് ഒരു രൂപവരെ കുറച്ച് ഇന്ത്യന്‍ കറന്‍സി നല്കിയവര് ഇപ്പോള്‍ രണ്ട് രൂപമുതല്‍ നാല് രൂപവരെ കുറച്ചാണ് നല്‍കുന്നത്. ഗള്‍ഫില്‍ നിന്നെത്തുന്നവര്‍ ബാങ്കില്‍ പോയി മാറ്റിയെടുക്കുന്ന ദുരിതം മനസ്സിലാക്കി ഇത്തരം കറന്‍സി മാറ്റുന്നവരുടെ പിടിയിലാവുകയാണ്. ഇത്തരത്തില്‍ ശേഖരിക്കുന്ന കറന്‍സികള്‍ വിദേശത്ത് നിലവിലെ മൂല്യത്തോടെ തന്നെ മാറ്റിയെടുക്കാനായാണ് കറന്‍സികള്‍ ദുബായിലേക്ക് കള്ളക്കടത്തായി കൊണ്ടുപോകാന്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: