കൊട്ടാരക്കര: കൊല്ലം റൂറല്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കൊട്ടാരക്കര സബ് ഡിവിഷനില്‍ നിയമലംഘനം നടത്തിയ നിരവധിപേരെ അറസ്റ്റ്ചെയ്ത് കേസെടുത്തു. കൊട്ടാരക്കര ഡിവൈഎസ്പി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ മദ്യപിച്ച് വാഹനം ഓടിച്ചതിനും, പൊതുസ്ഥലത്ത് മദ്യപിച്ചതിനും, മദ്യലഹരിയില്‍ പൊതുജനശല്യം ഉണ്ടാക്കിയവര്‍ക്കും, സ്ത്രീകളെ ശല്യല്പ്പന നടത്തിയവര്‍ക്കുമെതിരെ കര്‍ശനനടപടി സ്വീകരിച്ചു. കുണ്ടറ പോലീസ് സ്റ്റേഷനില്‍ 19 കേസുകളും, ഈസ്റ്റ് കല്ലട പോലീസ് സ്റ്റേഷനില്‍ 13 കേസുകളും, ശാസ്താംകോട്ട പോലീസ്സ്റ്റേഷനില്‍ 16 കേസുകളും, ശൂരനാട് പോലീസ്സ്റ്റേഷനില്‍ 10 കേസുകളും, കൊട്ടാരക്കര പോലീസ്സ്റ്റേഷനില്‍ 18 കേസുകളും, പുത്തൂര്‍ പോലീസ്സ്റ്റേഷനില്‍ 11 കേസുകളും, എഴുകോണ്‍ പോലീസ്സ്റ്റേഷനില്‍ 16 കേസുകളും, പൂയപ്പള്ളി പോലീസ്സ്റ്റേഷനില്‍ 15 കേസുകളും രജിസ്റ്റര്‍ ചെയ്തു. കൂടാതെ എല്ലാ പോലീസ് സ്റ്റേഷനുകളിലുംകൂടി നിയമലംഘനം നടത്തി വാഹനം ഓടിച്ചവര്‍ക്കെതിരെ 328 പെറ്റികേസ്സുകളും, സ്ത്രീകളെ ശല്യംചെയ്ത പൂവാലന്മാര്ക്കെതിരെ 14 പെറ്റി കേസുകളും എടുത്തിട്ടുളളതും 38 വാറണ്ടു പ്രതികളേയും പിടികൊടുക്കാതെ ദീര്‍ഘനാളായി ഒളിവില്കഴിഞ്ഞുവന്ന കിഴക്കേകല്ലട സ്വദേശിയെയും അറസ്റ്റ്ചെയ്തതായും ഡിവൈഎസ്പി അറിയിച്ചു. പരിശോധനക്ക് സിഐമാരായ എ. പ്രസാദ്, ഷൈനുതോമസ്, ബിനുകുമാര്എസ്സ്.ഐമാരായരജീഷ്കുമാര്, ഷുക്കൂര്‍, രാജീവ്, ജോസഫ്ലിയോണ്, ശിവപ്രകാശ്, സുധീഷ്, അനില്‍കുമാര്‍, അബ്ദുള്‍ മനാഫ്, സാബുജിഎന്നിവരും പങ്കെടുത്തു. വരുംദിവസങ്ങളിലും മിന്നല്‍ പരിശോധനകള്‍ തുടരുമെന്ന് അറിയിച്ചു.
















