ഗുവാഹത്തി: ആസാമിലെ നഗാവോന്‍ ജില്ലയില്‍ ട്രെയിന്‍ തട്ടി മൂന്ന് ആനകള്‍ ചെരിഞ്ഞു. കാംപുരിലെ പൊതിയാപം മേഖലയിലുള്ള റെയില്‍വേ ലൈന്‍ ആനകൾ മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ എഞ്ചിന്‍ ഇടിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് വനംമന്ത്രി പ്രമീള റാണി ബ്രഹ്മയുടെ നിര്‍ദേശപ്രകാരം റെയില്‍വേക്കെതിരെ വനംവകുപ്പ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. മേഖലയിലൂടെയുള്ള ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 15 കിലോമീറ്ററായി കുറയ്‌ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
















