കാട്ടിക്കുളം : വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ അരണപ്പാറ കാജഗഡി കോളനിയില്‍ വെളിച്ചം പരന്നു. കഴിഞ്ഞ കാലം മുഴുവനും ഇരുട്ടില്‍ ജീവിതം തള്ളിനീക്കിയ 28 കുടുംബങ്ങളാണ് നോര്‍ത്ത് വയാനാട് വനം വകുപ്പിന്റെ കാരുണ്യത്തില്‍ കോളനിക്കുള്ളില്‍ പ്രകാശമെത്തിയത്. അഞ്ച് ലക്ഷം രൂപ മുടക്കിയാണ് കോളനികളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചത്.
കോളനികളിലെ ഇടവഴിയിലും സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. കപ്ലങ്ങ തണ്ടില്‍ ടയര്‍ വേസ്റ്റ് നിറച്ചും മണ്ണെണ്ണ വിളക്കിന്റെ വെളിച്ചമായിരുന്നു വിദ്യാര്‍ത്ഥികള്‍ക്കും കോളനിക്കാര്‍ക്കും ആശ്രയമായിരുന്നത്. മാറിമാറി വരുന്ന ജനപ്രതിനിധികള്‍ ഞങ്ങളെ വെറും വോട്ടിനായ് ഉപയോഗിക്കുമ്പോള്‍ വനംവകുപ്പിന്റെ സഹായം ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്ന് കോളനിക്കാര്‍ പറഞ്ഞു. ഇവിടെ പ്രവര്‍ത്തിക്കുന്ന അങ്കണ്‍വാടി കെട്ടിടവും വനംവകുപ്പിന്റെ സഹായത്തോടെ നിര്‍മ്മിച്ചതാണെന്നും ഇവര്‍ പറഞ്ഞു. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ.നരേന്ദ്രനാഥ് വേളൂരി, ബേഗൂര്‍ റെയിഞ്ചോഫീസര്‍ നജ്ബല്‍ ആമീന്‍, ഡെപ്യൂട്ടി റെയിഞ്ചര്‍ അനുരോഷ് എന്നിവരുടെ പ്രതേ്യക താല്പര്യപ്രകാരമാണ് വനംവകുപ്പ് ഫണ്ട് വകയിരുത്തി കോളനിയില്‍ വെളിച്ചമെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: