പനമരം : അന്യം നിന്നുപോയ പരമ്പരാഗത 16ല്‍പരം നെ ല്വിത്തിനങ്ങളെ ജൈവകൃഷിരീതിയിലൂടെ മാത്രം സംരക്ഷിച്ച് കൃഷിചെയ്ത നെല്‍കൃഷിയുടെ വിളവെടുപ്പ് നടന്നു. ഏച്ചോം സ്വദേശിയും വള്ളിയൂര്‍ ക്കാവ് പാരമ്പര്യ ട്രസ്റ്റിയുമാ യ ഏച്ചോം ഗോപിയുടെ കൃഷിയിടത്തിലാണ് വിളവെടുപ്പ് നടന്നത്. 5.5 ഏക്കറിലാണ് ഇദ്ദേഹം തന്റെ പാരമ്പര്യ നെല്‍കൃഷി ചെയ്തത്.
ചോമാല, തൊണ്ടി, വെളിയന്‍, കടക്കന്‍, ഗന്ധകശാല, ജീരകശാല, കല്ലടിയാര്‍, ചെന്നെല്ല്, രക്തജാതി, ഞവര, ബിരിയാണിനെല്ല് തുടങ്ങിയ 16 ഇനം നെല്‍ ഇദ്ദേഹത്തിന്റെ വയലില്‍ കൃഷിചെയ്തത്ണ്്. മണ്ുകാലങ്ങളില് വയനാട്ടില്‍ ഈ ഇനം നെല്‍കൃഷി വ്യാപകമായിരുന്നു. പിന്നീടത് അന്യം നിന്നുപോയി.ആ കൃഷിരീതിയെ തിരിച്ചുകൊണ്ുവരുവാനുമാണ് ഇദ്ദേഹം ഇത്തരത്തില്‍ കൃഷിചെയ്തത്ത്. ചാണകം പോലു ഉപയോഗിക്കാതെ പൂര്‍ണ്ണമായും ജൈവവളമായി പച്ചിലവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. കഴിഞവര്‍ഷം 10 ഇനം നെല്ലുകളാണ് കൃഷിചെയ്തത്. അത് ഈ വര്‍ഷം 16 ആയി. ഒരു ഇനം നെല്ല് കൃഷിചെയ്ത വയലില്‍ പിന്നീട് അതേ ഇനം നെല്ല് തന്നെയാണ് തുടര്‍ച്ചയായി കൃഷിചെയ്യുന്നത്. 25 കണ്ങ്ങളിലായി തരം തിരിച്ചാണ് ഈ നെല്ലിനങ്ങളെല്ലാം കൃഷിചെയ്തത്.
ഇത്തവണ പ്രതീഷിച്ചതിനേക്കാള്‍ വിളവ് കൂടുതല്കിട്ടിയെന്നാണ് ഇദേഹം പറയുന്നത്. കൊയ്ത്തുമിഷ്യന് ഉപയോഗിക്കാതെ പാരമ്പര്യമായിഅരിവാള്കൊണ്ട് കറ്റ കൊയ്തെടുത്താണ് വിളവെടുപ്പ് നടത്തിയത്.
പാരമ്പരകൃഷിരീതികളെ പ്രോല്‍സാഹിപ്പിക്കാന്‍ ഗവണ്മെന്റ് പുതിയ പദ്ധതികള്‍ കൊണ്ടുവരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: