മാനന്തവാടി : പീച്ചംങ്കോട് പാതിരിച്ചാല്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്നു.പീച്ചംങ്കോടു നിന്നും കല്ലോടി, വെളളമുണ്ട എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനുള്ള റോഡാണ് തകര്‍ന്നു തരിപ്പണമായത്. ഈ റോഡിലൂടെയാണ് ജില്ലാ ക്യാന്‍സര്‍ സെ ന്റര്‍, ട്രൈബല്‍ സ്പെഷ്യാലിറ്റി ഹോസ്പ്പിറ്റല്‍ എന്നിവിടങ്ങളിലേക്ക് രോഗികള്‍ ഉള്‍പ്പെടെ ഉള്ള യാത്രക്കാര്‍ എത്തിച്ചേരുന്നത്. വിശുദ്ധ ചാവറ കുര്യാക്കോസ് ദേവാലയത്തിലേക്കും അംബേദ്ക്കര്‍ മെമ്മോറിയല്‍ സ്ക്കൂളിലേക്കും എത്തണമെങ്കില്‍ ഇതു വഴി തന്നെ യാത്ര ചെയ്യണം.
ഒരു കെഎസ്സ്ആര് ടിസി ബസ്സ് ആണ് ഇതിലെ സര്‍വ്വീസ് നടത്തുന്നത്. ബസ് സര്‍വ്വീസ് കുറവായതിനാല്‍ നാട്ടുകാര്‍ ഉള്‍പ്പെടെ ഓട്ടോറിക്ഷയേയും മറ്റു വാഹന സര്വ്വീസുകളേയുമാണ് കൂടുതല്‍ ആശ്രയിക്കുന്നത്. പല വാഹനങ്ങളും ഇതിലെ സര്‍വ്വീസ് നടത്തുന്നതിന് വിമുഖത കാണിക്കുന്നു. ഇതു കാരണം രോഗികളും നാട്ടുകാരും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഉള്ള യാത്രികര്‍ കഷ്ടപ്പെടുന്നു. ഇരുചക്രവാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടം സംഭവിക്കുന്നതും നിത്യ സംഭവമാണ്. ഇത്രയധികം ആളുകള്‍ യാത്ര ചെയ്യുന്ന ഈ റോഡ് തകര്‍ന്നു കിടന്നിട്ടും ഗതാഗത യോഗ്യമാക്കാന്‍ അധികാരികള്‍ തെയ്യാറായിട്ടില്ല. ഇത് നാട്ടുകാരില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ഈ റോഡ് സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: